CCD കോഴ്സ് അഡ്മിഷൻ ആരംഭിച്ചു
സാമൂഹിക പ്രവർത്തന മേഖലയിൽ തൊഴിലവസരങ്ങളുടെ ജാലകം തുറന്ന് സർട്ടിഫിക്കറ്റ് ഇൻ കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ് കോഴ്സ് (CCD). കേന്ദ്രസർക്കാരിന്റെയും , സംസ്ഥാന സർക്കാരിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് റിസോഴ്സ് സെന്റെറിന്റെ സിലബസ്, പഠന സാമഗ്രികൾ, പരിശീലന രീതി, പരീക്ഷകൾ, സർട്ടിഫിക്കറ്റ് എന്നിവയാണ് കോഴ്സിന്റെ പ്രധാന സവിശേഷത. ആറ് മാസം ദൈർഘ്യമുള്ള കോഴ്സിന് 5000 രൂപ മാത്രമാണ് ഫീസ്. അവധി ദിവസങ്ങളിലാണ് ക്ലാസ്സുകൾ നടക്കുന്നത്. തൊഴിലന്വേഷകർക്ക് സർക്കാർ -സർക്കാരിതര വികസന പദ്ധതികളിൽ ആയിരക്കണക്കിന് ജോലി സാധ്യതയുള്ള കോഴ്സാണ് CCD.
പത്താം ക്ലാസ്സ് കഴിഞ്ഞവർക്ക് മലയാളത്തിലും ക്ലാസ്സുകൾ കേൾക്കാം , പരീക്ഷ എഴുതാം. സാമൂഹ്യ സേവന രംഗത്തും, സാമൂഹിക പ്രവർത്തന മേഖലയിലുമുള്ളവർക്ക് അത്യന്താപേക്ഷിതമായ കോഴ്സാണ് CCD.
സോഷ്യൽ വർക്ക് , സോഷ്യോളജി, മറ്റ് സോഷ്യൽ സയൻസ് വിദ്യാർത്ഥികൾക്ക് ആഡ് ഓൺ കോഴ്സായി CCD പഠിക്കാം.
ഇന്റെർവ്യൂകളിൽ CCD പ്രത്യേക യോഗ്യതയായി പരിഗണിക്കപ്പെടും. കോഴ്സിൽ ചേരുന്നതിനായി 2021 ഡിസംബർ 15 ന് മുമ്പായി 8089462324, 8089472324 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക. സ്പോട്ട് അഡ്മിഷൻ ലഭ്യമാണ്.
Comments
Post a Comment