സംസ്ഥാന സർക്കാർ അനുവദിച്ച ട്രൈബൽ ആർട്സ് & സയൻസ് കോളജിൽ ബിരുദ പ്രവേശനത്തിന് 2021ഡിസംബർ 17 വരെ അപേക്ഷിക്കാം
സംസ്ഥാന സർക്കാർ അനുവദിച്ച ട്രൈബൽ ആർട്സ് & സയൻസ് കോളജിൽ ബിരുദ പ്രവേശനത്തിന് 2021ഡിസംബർ 17 വരെ അപേക്ഷിക്കാം.
നവോത്ഥാന പ്രസ്ഥാനമായ ഐക്യ മലഅരയ മഹാസഭയുടെ വിദ്യാഭ്യാസ ഏജൻസിയായ മല അരയ എഡ്യൂക്കേഷണൽ ട്രസ്റ്റിൻ്റെ ഉടമസ്ഥതയിൽ,ഇടുക്കി ജില്ലയിൽ നാടുകാണിയിൽ എയ്ഡഡ് മേഖലയിൽ സംസ്ഥാന സർക്കാർ പുതുതായി അനുവദിച്ച ട്രൈബൽ ആർട്സ് & സയൻസ് കോളജിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. ഏറെ തൊഴിൽ സാധ്യതയുള്ള കോഴ്‌സുകളാണ് അനുവദിച്ചിരിക്കുന്നത്. സർക്കാർ ഫീസിൽ വിദ്യാർത്ഥികൾക്ക് പഠിക്കാം. താമസ സൗകര്യം ലഭ്യമാണ്. അപേക്ഷിക്കാൻ പരിമിതമായ സമയമാണുള്ളത്.
കോഴ്സുകളും യോഗ്യതയും ചുവടെ ചേർക്കുന്നു. '
1 *ബി.എ.എക്കണോമിക്സ്* -40 സീറ്റ് . (ഏതെങ്കിലും വിഷയത്തിൽ +2)
2. *ബി.എസ്.സി. ഫുഡ് സയൻസ് & ക്വാളിറ്റി കൺട്രോൾ* - 24 സീറ്റ്.
യോഗ്യത:സയൻസ് വിഷയത്തിൽ പ്ളസ് ടു/തത്തുല്യം എന്നതിനോടൊപ്പം ഫിസിക്സ് , കെമിസ്ട്രി, ബയോളജി/ മാത്തമാറ്റിക്സ് അല്ലെങ്കിൽ ഹോം സയൻസ് എന്നതിനൊപ്പം ഫിസിക്സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കിൽ അക്വാകൾച്ചർ എന്നതിനൊപ്പം കെമിസ്ട്രി, ബയോളജി/ മാത്തമാറ്റിക്സ്.
അപേക്ഷിക്കേണ്ട അവസാന തീയതി 17.12.2021. ചേരാനാഗ്രഹിക്കുന്നവർ താഴെപ്പറയുന്ന ഫോൺ നമ്പരിൽ വിളിക്കുക.
7510523111
94961 80154.
Comments
Post a Comment