രണ്ടാം പിണറായി സർക്കാർ അധികാരമേറിയ ശേഷം എയ്‌ഡഡ് മേഖലയിൽ ആദ്യമായാണ് ഒരു കോളേജ് അനുവദിക്കുന്നത്; അത് ഗോത്രവർഗ്ഗജനതയുടെ പഠനോന്നതി ലക്ഷ്യമിട്ടാണ്.
രണ്ടാം പിണറായി സർക്കാർ അധികാരമേറിയ ശേഷം എയ്‌ഡഡ് മേഖലയിൽ ആദ്യമായാണ് ഒരു കോളേജ് അനുവദിക്കുന്നത്; അത് ഗോത്രവർഗ്ഗജനതയുടെ പഠനോന്നതി ലക്ഷ്യമിട്ടാണ്. എൽഡിഎഫ് സർക്കാരിന്റെ സാമൂഹ്യനീതികാഴ്‌ചപ്പാടിന് മറ്റൊരു തെളിവാകുകയാണ് ഇടുക്കിയിൽ അനുവദിച്ച ട്രൈബൽ കോളേജ്.
തൊടുപുഴ താലൂക്കില് അറക്കളം വില്ലേജിലാണ് ഐക്യമലയരയ മഹാസഭയുടെ വിദ്യാഭ്യാസ ഏജന്സിയായ മലയരയ എഡ്യൂക്കേഷണല് ട്രസ്റ്റിനു കീഴില് കോളേജ് തുടങ്ങാൻ മന്ത്രിസഭായോഗം അനുമതി നൽകിയിരിക്കുന്നത്. ഈ അധ്യയനവർഷംതന്നെ കോളേജ് ആരംഭിക്കും. ബി.എ എക്കണോമിക്സ്, ബി.എസ്.സി. ഫുഡ് സയന്സ് & ക്വാളിറ്റി കണ്ട്രോള് എന്നീ കോഴ്സുകളാണുണ്ടാവുക.
എഴുപതിനായിരം ഗോത്രവർഗ്ഗജനങ്ങളുള്ള ജില്ലയാണ് ഇടുക്കി. അതിൽ മുപ്പത്തിനായിരവും കോളജിനു സമീപത്തെ നാലു പഞ്ചായത്തുകളിലായാണ്. ഉന്നത വിദ്യാഭ്യസരംഗത്തെ കൊഴിഞ്ഞുപോക്ക് പ്രവണത കൂടുതലുള്ള ജില്ലകളിൽ ഒന്നുമാണിത്. പുതിയ സ്ഥാപനം ഉന്നതവിദ്യാഭ്യാസരംഗത്ത് ഗോത്രവർഗ്ഗജനതയുടെ കൂടിയ സാന്നിധ്യത്തിനും, ഒപ്പംതന്നെ കൊഴിഞ്ഞുപോക്ക് കുറയ്ക്കാനും സഹായിക്കും.
Comments
Post a Comment