മുരിക്കുംവയൽ: ഐക്യ മല അരയ മഹാസഭ ഇടുക്കി, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ സംഘടിപ്പിച്ചിരിക്കുന്ന ഉന്നത വിദ്യാഭ്യാസ സന്ദേശ യാത്ര കോട്ടയം ജില്ലയിലെ വിവിധ ഗ്രാമങ്ങളിൽ പര്യടനം നടത്തി. സഭയുടെ വിദ്യാഭ്യാസ ഏജൻസിയായ മല അരയ എഡ്യൂക്കേഷണൽ ട്രസ്റ്റിന് കീഴിൽ ഇടുക്കി ജില്ലയിലെ നാടുകാണിയിൽ ട്രൈബൽ ആർട്സ് & സയൻസ് കോളേജ് സ്ഥാപിച്ച നേതൃത്വത്തിന് സന്ദേശ യാത്രയിൽ കുറ്റിപ്ളങ്ങാട്, മുരിക്കും വയൽ, പ്ലാക്കപടി, പുഞ്ചവയൽ, പാക്കാനം, മാങ്ങാപ്പെട്ട , കോസടി, കൊമ്പുകുത്തി, മൂഴിക്കൽ, ആനക്കല്ല്, കാളകെട്ടി എന്നീ കേന്ദ്രങ്ങളിൽ വമ്പിച്ച സ്വീകരണം നൽകി.
ഐക്യ മലഅരയ മഹാസഭ സംസഥാന പ്രസിഡന്റ് സി.ആർ. ദിലീപ്കുമാർ, ജനറൽ സെക്രട്ടറി പി.കെ. സജീവ്, മല അരയ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ കെ.ആർ. ഗംഗാധരൻ , സഭാ വൈസ് പ്രസിഡന്റ് K K വിജയൻ , മുരിക്കുംവയൽ ശ്രീ ശബരീശാ ആർട്ട്സ് & സയൻസ് കോളേജ് പ്രിൻസിപ്പൽ പ്രൊ. VG ഹരീഷ് കുമാർ, ഐക്യ മല അരയ മഹാസഭ കോട്ടയം ജില്ലാ സെക്രട്ടറി ദിവാകരൻ അറക്കുളം, ഇടുക്കി
ജില്ലാ സെക്രട്ടറി എം.കെ. സജി, മല അരയ എഡ്യൂക്കേഷണൽ ട്രസ്റ്റ് വൈസ് ചെയർപേഴ്സൺ ഷൈലജ നാരായണൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു. ട്രൈബൽ ആർട്ട്സ് & സയൻസ് കോളേജിലെ ബി.എസ്.സി. ഫുഡ് സയൻസ്, ബി.എ. ഇക്കണോമിക്സ് എന്നീ കോഴ്സുകളെക്കുറിച്ചും തൊഴിൽ സാധ്യതകളെക്കുറിച്ചും സന്ദേശ യാത്രയിൽ വിശദീകരിക്കുകയും, കോളേജ് അനുവദിച്ച സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുകയും ചെയ്തു. സന്ദേശ യാത്ര ഡിസംബർ 14 ന് മുരിക്കുംവയൽ ശ്രീ ശബരീശ കോളേജിൽ സമാപിക്കും.
Comments
Post a Comment