സമഗ്ര ശിക്ഷ കേരള, കാഞ്ഞിരപ്പള്ളി BRC യുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി BRC കൂട്ടായോട്ടം നടത്തി
സമഗ്ര ശിക്ഷ കേരള, കാഞ്ഞിരപ്പള്ളി BRC യുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി BRC നടത്തിയ കൂട്ടയോട്ടം പരിപാടി മുണ്ടക്കയം സബ് ഇൻസ്‌പെക്ടർ ശ്രീ മാമ്മൻ എബ്രഹാം ഫ്ലാഗ് ഓഫ് കർമ്മത്തോട് കൂടി തുടക്കം കുറിച്ച് മുണ്ടക്കയം ബൈപാസ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ചു മുണ്ടക്കയം bus സ്റ്റാൻഡിൽ വച്ചു അവസാനിച്ചു .ഇതിനോടനുബന്ധിച്ചു കാഞ്ഞിരപ്പള്ളി BRC നവംബർ 27 മുതൽ ഡിസംബർ 3വരെ ചങ്ങാതിക്കൂട്ടം, നിറച്ചാർത്തു, കുടുംബസംഗമം, ഓൺലൈൻ കലോത്സവം തുടങ്ങിയ നിരവധി പരിപാടികളാണ് നടത്തി വന്നിട്ടുള്ളത് .
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ സമൂഹത്തിന്റെ മുഘ്യ ധാരപ്രവർത്തനങ്ങളിലേയ്ക്ക് എത്തിക്കാനും അവരുടെ സർവോമുഖമായ ഉയർച്ച മുന്നിൽ കണ്ടു നടപ്പാക്കുന്നതിനുവേണ്ടിയും ഒപ്പം പൊതുജനങ്ങളിലേയ്ക്ക് ഈ വിഭാഗം വിദ്യാർത്ഥികളുടെ ശ്രദ്ധ എത്തിക്കുകയും അവരുടെ ഒരു കാരുണ്യം ഈ വിഭാഗത്തിന് ഉണ്ടാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ടാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്.
മുണ്ടക്കയം സബ് ഇൻസ്‌പെക്ടർ ശ്രീ മാമ്മൻ എബ്രഹാം ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കുകയും തുടർന്ന് CRPF DYSP ആയ ശ്രീ തടത്തിൽ ലതീഷ് ദീപശിഖപ്രയാണത്തോടൊപ്പം ചേരുകയും മുണ്ടക്കയം ജില്ല പഞ്ചായത്ത് മെമ്പർ ശ്രീമതി PR അനുപമ മുഘ്യ പ്രഭാഷണം നടത്തുകയും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അജിത രതീഷ് ആശംസകൾ അറിയിക്കുകയും ചെയ്തു ചെയ്തു.
SD കോളേജ് കാഞ്ഞിരപ്പള്ളി, ശ്രീ ശബരീശ കോളേജ്, മുറിക്കുംവയൽ CMS HS മുണ്ടക്കയം തുടങ്ങിയ കോളേജിലെയും, സ്കൂളിലെയും വിദ്യാർത്ഥികളും കൂട്ടയോട്ടത്തിൽ പങ്കെടുത്തു.ഇതിനോടൊപ്പം കാഞ്ഞിരപ്പള്ളി brc BPC ശ്രീമതി Reebi varghese, trainer ആയ ശ്രീമതി Soumya Rupash, സ്പെഷ്യൽ എഡ്യൂക്കേറ്റർസ് തുടങ്ങിയവരും പങ്കെടുത്തു.. Flowers fame master ജ്യോതിഷ് കുമാറിന്റെ ഗാനാ ലാപനം ശ്രദ്ധേയമായി.
Comments
Post a Comment