ഉന്നത വിദ്യാഭ്യാസത്തിൽ സാമൂഹ്യ മാധ്യമങ്ങളെ സാങ്കേതികവിദ്യയാക്കണം- പ്രൊഫ. ഡോ. സാബു തോമസ് (എം.ജി.സർവ്വകലാശാല വൈസ് ചാൻസലർ )
മുരിക്കുംവയൽ : ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാർത്ഥികൾ സാമൂഹിക മാധ്യമങ്ങളെ മികച്ച സാങ്കേതിക വിദ്യയായി കാണണമെന്നും, അവയെ ഗുണകരമായി ഉപയോഗിക്കണമെന്നും മഹാത്മാ ഗാന്ധി സർവ്വകലാശാല വൈസ് ചാൻസലറും പ്രമുഖ ശാസ്ത്രജ്ഞനുമായ പ്രൊഫ. ഡോ. സാബു തോമസ് പറഞ്ഞു. ശ്രീ ശബരീശ കോളേജിലെ ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾ വിശ്വപൗരൻമാരായി മാറണമെന്നും അറിവാണ് സർവ്വ പുരോഗതിയുടെയും അടിസ്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ത്രിവർണ്ണ നിറത്തിലെത്തിയാണ് വൈസ് ചാൻസിലറെ വിദ്യാർത്ഥികൾ സ്വീകരിച്ചത്. സർവ്വകലാശാല എം.എസ്. സബ്ബ്യൂ പരീക്ഷയിൽ പത്താം റാങ്ക് കരസ്ഥമാക്കിയ ഷെറിൻ കെ.സി, മികച്ച എൻ.എസ്.എസ്. പ്രോഗാം ഓഫിസറായി തിരഞ്ഞെടുക്കപ്പെട്ട വാണി മരിയ ജോസ്, കബഡി മത്സരത്തിൽ നാലാം സ്ഥാനത്തെത്തിയ വിജയികൾ, ജി.എസ്.ടി വിവര പ്രചരണത്തിനായി ആൻഡ്രോയിഡ് ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്ത കോളേജിലെ യുവ ഗവേഷകർ തുടങ്ങിയവർക്ക് യോഗത്തിൽ അനുമോദനം നൽകി. ഐക്യ മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. സജീവ് സമ്മേളനത്തിൽ ആമുഖ പ്രസംഗം നടത്തി. മല അരയ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ കെ.ആർ. ഗംഗാധരൻ IRS അദ്ധ്യക്ഷത വഹിച്ചു. എം.ജി. സർവ്വകലാശാല എസ്റ്റേറ്റ് ഓഫീസർ എം.കെ. സജി, കോളേജ് പ്രിൻസിപ്പൽ വീ.ജി. ഹരീഷ്കുമാർ , അധ്യാപകരായ അരുൺ കെ. ബാലൻ, സരിത കെ.പി , ഫൈമിന റിയാസ്, സ്വാതി കെ ശിവൻ, ഡോ. മനീഷ് ഗോപിനാഥ് , പി.റ്റി.എ. വൈസ് പ്രസിഡന്റ് സന്തോഷ്കുമാർ , വിദ്യാർത്ഥി പ്രതിനിധിയായ മെഹൽ തുടങ്ങിയവർ പ്രസംഗിച്ചു. ഉച്ചയ്ക്ക് ശേഷം മല അരയ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ ഇടുക്കി ജില്ലയിലെ നാടുകാണി ട്രൈബൽ ആർട്ട്സ് & സയൻസ് കോളേജിലും വൈസ് ചാൻസലർ സന്ദർശനം നടത്തി.
Comments
Post a Comment