Skip to main content

തട്ടിപ്പുകാരുടെ പുതിയ രീതി ഇങ്ങനെയാണ്

വീട് വാടകയ്ക്ക് കൊടുക്കുന്നുണ്ടോ അല്ലെങ്കിൽ വസ്തുവകകൾ വിൽക്കാനുണ്ടോ എന്ന അന്വേഷണവുമായി തട്ടിപ്പ് നടത്തുന്ന വ്യാജ സംഘങ്ങൾ സജീവമായി കൊണ്ടിരിക്കുകയാണ്. തട്ടിപ്പുകാരുടെ പുതിയ രീതി ഇങ്ങനെയാണ് . ഒരു ഫോൺ കോളിലൂടെ തുടങ്ങുന്ന സംഭാഷണം അവസാനിക്കുന്നത് വലിയ ചതിയിലേക്ക് ആയിരിക്കാം. സൈനികരുടെ യൂണിഫോം അണിഞ്ഞ ID കാർഡുകൾ ഉപയോഗിച്ചാണ് ഇക്കൂട്ടർ തട്ടിപ്പ് നടത്തുന്നത്. .olx ലോ ബന്ധപ്പെട്ട മറ്റു ഓൺലൈൻ സൈറ്റ്കളിലോ കൊടുത്തിരിക്കുന്ന പരസ്യം കണ്ടാണ് ഫോൺ മുഖേന ഇടപെടൽ നടത്തുന്നത് ആളുകളോട് വീട് വാടകയ്‌ക്കോ വസ്തു വകകൾ വിൽക്കാനുണ്ടോ എന്ന് അന്വേഷിക്കുകയും , അതിനുള്ള അഡ്വാൻസ് തുകയായി പണം നൽകുവാൻ ഒരു രൂപ അവരുടെ അക്കൗണ്ടിലേക്ക് ഓൺലൈനായി അയക്കാനും ആവശ്യപെടുന്നു . ഇതിനായി ഒരു അക്കൗണ്ട് നമ്പർ ഫോണിലേക്ക് അയച്ചു തരും.. തുടർന്ന് അക്കൗണ്ടിലേക്ക് ഒരു രൂപ പെയ്മെൻറ് നടത്തുവാൻ ആവശ്യപ്പെടുന്നു. ഒരു രൂപ പെയ്മെൻറ് നടത്തുമ്പോൾ അത് അത് അവർക്ക് ലഭിച്ചിട്ടില്ല എന്നും അത് ലഭിക്കാൻ വേണ്ടി പതിനായിരം രൂപ അടയ്ക്കണമെന്നും, നിങ്ങൾ പതിനായിരം രൂപ അടച്ചാൽ ഉടൻ തന്നെ തിരിച്ചു റീഫണ്ട് ആവുന്നതാണ് എന്നു പറഞ്ഞ് വിളിക്കുന്ന ആളിനെ വിശ്വസിപ്പിക്കുന്നു. പണം അയച്ചുകൊടുത്തു ഇത്തരം ചതികളിൽ വീഴുന്ന ആളുകൾ സമയം കഴിഞ്ഞിട്ടും തിരിച്ച് പണം ലഭിക്കാത്തതുകൊണ്ട് അവർ വീണ്ടും ആവശ്യപ്പെടുമ്പോൾ 10000 രൂപ ഒന്നുകൂടി അയച്ചു തരാൻ തട്ടിപ്പുകാർ പറയുന്നു. ഇങ്ങനെ നിരവധി തവണ തങ്ങളുടെ അക്കൗണ്ടിൽ നിന്നും പണം തട്ടിപ്പുകാർ നേടിയെടുക്കുന്നു. ആയതിനാൽ ഇത്തരം തട്ടിപ്പുകാർക്കെതിരെ ജാഗ്രത പുലർത്തേണ്ടതാണ്. യാതൊരു കാരണവശാലും പരിചയമില്ലാത്ത ഇത്തരം വ്യക്തികളുമായി ഓൺലൈൻ പണമിടപാടുകൾ നടത്താതിരിക്കാനും ബാങ്കിങ് വിവരങ്ങൾ പങ്കുവയ്ക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. 

#keralapolice

Comments

Popular posts from this blog

കോട്ടയം ജില്ലാ ആരോഗ്യവകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ സജീവ് ചാർജെടുത്തു

 കോട്ടയം ജില്ല ആരോഗ്യ വകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ ചാർജെടുത്തു ഇടുക്കി ജില്ലയിൽ  മൂന്ന് വർഷത്തിലധികമായി  ഡിഎംഒ ചുമതല  വഹിച്ചു വരികയായിരുന്നു  മുൻപ് കോട്ടയം ജില്ലാ ഡെപ്യൂട്ടി ഡിഎംഒ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ട് തിരുവാർപ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ  പാല ഉള്ളനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ തൊടുപുഴ പുറപ്പുഴ കമ്യുണിറ്റി ഹെൽത്ത് സെൻ്റർ മെഡിക്കൽ ഓഫീസർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്  പാക്കാനം സ്വദേശിയായ ഡോക്ടർ പ്രിയ, ഐക്യ മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ സജീവ്ൻ്റെ ഭാര്യയാണ് മക്കൾ അരുന്ധതി എസ് ഡൽഹി യൂണിവേഴ്സിറ്റി  ആദിത്യൻ എസ് പ്ലസ് വൺ വിദ്യാർഥിയാണ്

മോഹൻലാൽ നായകനായ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച കാഞ്ഞിരപ്പള്ളി സ്വദേശി പൊലീസ് പിടിയിൽ

മോഹൻലാൽ നായകനായ 'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രം ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫ് ആണ് പോലീസ് കസ്റ്റഡിയിലായത്. സിനിമാ കമ്പനി എന്ന ടെലിഗ്രാം ആപ്പിലൂടെയാണ് ഇയാൾ തീയറ്ററിൽ ഹിറ്റായി മാറിയ മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം എന്ന ചലച്ചിത്രത്തിൻ്റെ വ്യാജ പ്രിൻ്റ് പ്രചരിപ്പിച്ചത്. പ്രിൻ്റ് പ്രചരിപ്പിച്ചതിനെ തുടർന്ന് സൈബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞത്. എരുമേലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. മലയോര മേഖലയിലും നിരവധിപ്പേർ കൂടുമെന്നാണ് സൂചന.

പരീക്ഷകൾ മാറ്റി പുതുക്കിയ തീയതികൾ പിന്നീട്

Click here to join our WhatsApp Group 18-10-2021ന് ( തിങ്കൾ ) നടത്താനിരുന്ന പ്ലസ് വൺ പരീക്ഷ മാറ്റി മഹാത്മാഗാന്ധി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കേരള സർവ്വകലാശാലയുടെ തിയറി, പ്രാക്ടിക്കൽ,എൻട്രൻസ് പരീക്ഷകളും മാറ്റി.  തിങ്കളാഴ്ച നടത്താനിരുന്ന എച്ച്ഡിസി പരീക്ഷയും മാറ്റി.  പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും