Skip to main content

Posts

വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി

പാമ്പ് കടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. രക്തസമ്മര്‍ദവും ഹൃദയമിടിപ്പും സാധാരണ നിലയിലായി.തലച്ചോറിന്റെ പ്രവര്‍ത്തനത്തിലും നേരിയ പുരോഗതിയുണ്ട്. മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. കുറിച്ചിയില്‍ മൂര്‍ഖനെ പിടിച്ച്‌ ചാക്കില്‍ കയറ്റുന്നതിനിടെ വാവ സുരേഷിന്റെ തുടയിലാണ് കടിയേറ്റത്. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം. കുറിച്ചി പാട്ടാശ്ശേരിയില്‍ വാണിയപ്പുരയ്ക്കല്‍ ജലധരന്റെ വീട്ടില്‍നിന്നാണ് വാവ സുരേഷ് പാമ്പിനെ പിടികൂടിയത്. കടി വിടാതിരുന്ന പാമ്പിനെ സുരേഷ് ബലമായാണ് വലിച്ചു മാറ്റിയത്. നിലത്തുവീണ പാമ്പ് കല്‍ക്കെട്ടിനകത്തേക്കു ഇഴഞ്ഞു പോയെങ്കിലും വീണ്ടും പിടികൂടി ചാക്കിലാക്കി.  അസ്വസ്ഥത അനുഭവപ്പെട്ടതോടെ തന്നെ ആശുപത്രിയിലെത്തിക്കണമെന്ന് സുരേഷ് ആവശ്യപ്പെടുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സുരേഷ് ബോധരഹിതനായി.തുടര്‍ന്ന് അടുത്തുള്ള ഭാരത് ആശുപത്രിയില്‍ എത്തിച്ച്‌ ആന്റിവെനം നല്‍കി. ഹൃദയമിടിപ്പ് താഴുകയും തലച്ചോറിന്റെ പ്രവര്‍ത്തനം ആശങ്കാജനകമ...

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വി​ല്ല | മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം

31/01/ 2022 സം​സ്ഥാ​ന​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വി​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യ ഞാ​യ​റാ​ഴ്ച നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും. അ​ടു​ത്ത ഞാ​യ​റാ​ഴ്ച അ​വ​ശ്യ സ​ർ​വീ​സു​ക​ൾ മാ​ത്രം അ​നു​വ​ദി​ച്ചാ​ൽ മ​തി​യെ​ന്നും യോ​ഗം തീ​രു​മാ​നി​ച്ചു. അ​ത്യാ​വ​ശ്യ യാ​ത്ര​ക​ൾ​ക്കു മാ​ത്ര​മാ​ണ് ഞാ​യ​റാ​ഴ്ച അ​നു​മ​തി​യു​ള്ള​ത്. ഇ​തി​നാ​യി യാ​ത്ര​യു​ടെ ആ​വ​ശ്യം തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളോ സ്വ​യം ത​യാ​റാ​ക്കി​യ സാ​ക്ഷ്യ​പ​ത്ര​മോ കൈ​യി​ൽ ക​രു​ത​ണം. വാ​ക്സി​നേ​ഷ​നു വേ​ണ്ടി​യും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കാ​യി പോ​കു​ന്ന​തി​നും വി​ല​ക്കി​ല്ല. ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളും ട്രെ​യി​നു​ക​ളും മാ​ത്ര​മാ​കും സ​ർ​വീ​സ് ന​ട​ത്തു​ക. ഹോ​ട്ട​ലു​ക​ൾ​ക്കും ബേ​ക്ക​റി​ക​ൾ​ക്കും പാ​ഴ്സ​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നാ​യി തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാം. പാ​ൽ, പ​ച്ച​ക്ക​റി, പ​ഴം, പ​ല​ച​ര​ക്ക്, മ​ത്സ്യം, ഇ​റ​ച്ചി തു​ട​ങ്ങി​യ വി​ൽ​ക്കു​ന്ന ക​ട​ക​ൾ​ക്കും ...

ഇന്ന് 42,154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

31.01.22 ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1340; രോഗമുക്തി നേടിയവര്‍ 38,458 കഴിഞ്ഞ 24 മണിക്കൂറിനിടെ 99,410 സാമ്പിളുകള്‍ പരിശോധിച്ചു തിരുവനന്തപുരം: കേരളത്തില്‍ 42,154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9453, തൃശൂര്‍ 6177, കോഴിക്കോട് 4074, തിരുവനന്തപുരം 3271, കോട്ടയം 2840, കൊല്ലം 2817, പാലക്കാട് 2718, മലപ്പുറം 2463, ആലപ്പുഴ 2074, കണ്ണൂര്‍ 1572, ഇടുക്കി 1451, പത്തനംതിട്ട 1338, വയനാട് 1062, കാസര്‍ഗോഡ് 844 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 99,410 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,37,909 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,25,238 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,637 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1340 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3,57,552 കോവിഡ് കേസുകളില്‍, 3.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ...

അഞ്ചുകോടിയുടെ കഞ്ചാവ്: 460 കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി മൂ​ന്നു പേ​രെ ചാ​ല​ക്കു​ടി പോലീസ് പിടികൂടി.

കൊ​ട​ക​ര: ച​ര​ക്കു​ലോ​റി​യി​ൽ പിടികൂടിയ കഞ്ചാവ് ലോറിക്കുള്ളിൽ ഒളിപ്പിച്ചിരുന്നത് അ​തി​വി​ദ​ഗ്ധ​മാ​യി.460 കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി മൂ​ന്നു പേ​രെ ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി .സി.​ആ​ർ. സ​ന്തോ​ഷും സം​ഘ​വുമാണ് പി​ടി​കൂ​ടിയത്. കൊ​ടു​ങ്ങ​ല്ലൂ​ർ ച​ന്ത​പു​ര മ​ണ​പ്പാ​ട്ട് വീ​ട്ടി​ൽ ലു​ലു (32), തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി പെ​രി​ങ്ങ​ണ്ടൂ​ർ സ്വ​ദേ​ശി കു​രു വീ​ട്ടി​ൽ ഷാ​ഹി​ൻ (33), മ​ല​പ്പു​റം പൊ​ന്നാ​നി ചെ​റു​കു​ള​ത്തി​ൽ വീ​ട്ടി​ൽ സ​ലിം (37) എ​ന്നി​വ​രാ​ണ് കെഎൽ 72 8224 ന​ന്പ​റു​ള്ള ലോ​റി​യി​ൽ ക​ട​ലാ​സ് കെ​ട്ടു​ക​ൾ​ക്കി​ട​യി​ൽ ഒ​ളി​പ്പി​ച്ചു ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​തി​നി​ടെ കൊ​ട​ക​ര​യി​ൽ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ആ​ന്ധ്ര​യി​ലെ അ​ന​ക്കാ​പ്പ​ള്ളി​യി​ൽനി​ന്നു ച​ര​ക്കു​ലോ​റി​യി​ൽ പാ​ക്ക​റ്റു​ക​ളാ​ക്കി ക​ട​ലാ​സ് പെ​ട്ടി​ക​ൾ കൊ​ണ്ട് മൂ​ടി​യാ​ണ് ക​ഞ്ചാ​വ് ക​ട​ത്തി​യി​രു​ന്ന​ത്. ഷാ​ഹി​ൻ കൊ​ള്ള സം​ഘ​ത്തോ​ടൊ​പ്പംചേ​ർ​ന്ന് 13 വര്‌ഷം മുന്പ് ഒ​ല്ലൂ​രി​ൽ പ​ച്ച​ക്ക​റി വ്യാ​പാ​രി​യെ ആ​ക്ര​മി​ച്ച് അ​ര​ക്കോ​ടി രൂ​പ​ ക​വ​ർ​ച്ച ചെ​യ്ത കേ​സി​ൽ പ്ര​തി​യാ​ണ്. ര​ഹ​സ്യവി​വ​രത്തെത്തു​ട​ർന്നു തൃ...

വൈദ്യുതി നിരക്ക് കൂടും; അനിവാര്യമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബി. നിരക്ക് വർധന ആവശ്യപ്പെട്ട് വൈദ്യുതി ബോർഡ് റെഗുലേറ്ററി കമ്മീഷന് ഇന്ന് അപേക്ഷ നൽകും. നിരക്ക് വർധന അനിവാര്യമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പ്രതികരിച്ചു. ചെറിയ തോതിലെങ്കിലും നിരക്ക് വർധിപ്പിക്കാതെ മുന്നോട്ട് പോവാനാകില്ലെന്ന് മന്ത്രി പറഞ്ഞു. ജീവനക്കാർക്ക് ശമ്പളമുൾപ്പടെ നൽകേണ്ടതുണ്ട്. കെ.എസ്.ഇ.ബിയുടെ നിലനിൽപ്പ് കൂടി നോക്കണം. നിരക്ക് വർധനയിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി വന്നതിന് ശേഷമായിരിക്കും. കൂടുതൽ ജലവൈദ്യുത പദ്ധതികൾ നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യം. 5 പദ്ധതികൾ ഇക്കൊല്ലം ഉണ്ടാകും. എന്നാൽ അതിരപ്പിള്ളി പോലുള്ള വിവാദ പദ്ധതികൾ താൽക്കാലമില്ലെന്നും മന്ത്രി വ്യക്തമാക്കി. വൈദ്യുതി നിരക്ക് അടുത്ത ഒരു വർഷത്തേക്ക് യൂണിറ്റിന് പരമാവധി ഒരു രൂപയുടെ വർധനയാണ് കെ.എസ്.ഇ.ബി ഉദ്ദേശിക്കുന്നത്. 5 വർഷം കൊണ്ട് 2.30 രൂപയുടെ വർധനയും വേണം. ഏറ്റവും ഉയർന്ന നിരക്ക് വർധനയാണ് ബോർഡ് ആവശ്യപ്പെടുന്നത്.

സിഡിഎസ്‌ അംഗങ്ങൾക്ക്‌ 500 രൂപ യാത്രാബത്ത ; പുതുതായി ചുമതലയേറ്റ 8430 അംഗങ്ങൾക്ക്‌ ജനുവരി മുതൽ ലഭിക്കും

സംസ്ഥാനത്ത്‌ ആദ്യമായി കുടുംബശ്രീ സിഡിഎസ്‌ അംഗങ്ങൾക്ക്‌ സർക്കാർ പ്രതിഫലം നൽകുന്നു. മാസം 500 രൂപ യാത്രാബത്ത അനുവദിച്ചു. 1069 സിഡിഎസിലായി 19,591 അംഗങ്ങളാണുള്ളത്‌. ഇതിൽ തെരഞ്ഞെടുപ്പ്‌ പൂർത്തിയായ ആറു ജില്ലയിൽ പുതുതായി ചുമതലയേറ്റ 8430 അംഗങ്ങൾക്ക്‌ ജനുവരി മുതൽ യാത്രാബത്ത ലഭിക്കും. മറ്റു ജില്ലകളിൽ പുതിയ അംഗങ്ങൾ ചുമതലയേൽക്കുന്നതോടെ ലഭിക്കും. ആകെ 18,495 സിഡിഎസ്‌ അംഗങ്ങൾക്കാണ്‌ ബത്ത ലഭിക്കുക. 1069 സിഡിഎസ്‌ ചെയർപേഴ്‌സൺമാരുടെ ഓണറേറിയം 7000ൽനിന്ന്‌ 8000 രൂപയാക്കാനും തദ്ദേശ മന്ത്രി എം വി ഗോവിന്ദന്റെ അധ്യക്ഷതയിൽ ചേർന്ന കുടുംബശ്രീ ഗവേണിങ്‌ ബോഡി യോഗം തീരുമാനിച്ചു. പണം അനുവദിച്ചുള്ള ഉത്തരവ്‌ അടുത്ത ദിവസം ഇറങ്ങും. നിലവിൽ എ കാറ്റഗറിയിലുള്ള കാസർകോട് (777), കണ്ണൂർ (1542), കോഴിക്കോട്‌ (1566), മലപ്പുറം (2257), കോട്ടയം (1341), കൊല്ലം (1415) ജില്ലകളിൽ 8898 പേരാണ്‌ സിഡിഎസ്‌ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്‌. ഇതിൽ 468 പേർ സിഡിഎസ്‌ ചെയർപേഴ്‌സൺമാരാണ്‌. ഇവർ 26ന്‌ ചുമതലയേറ്റു. ബി, സി കാറ്റഗറിയിൽപ്പെട്ട ബാക്കി ജില്ലകളിൽ തെരഞ്ഞെടുപ്പ്‌ നടന്നില്ല. യാത്രാബത്തയ്ക്ക്‌ മാത്രമായി കുടുംബശ്രീക്ക്‌ മാസം 97.94 ല...

കേരളത്തില്‍ ഇന്ന് 51,570 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

(30.01.22) ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1259; രോഗമുക്തി നേടിയവര്‍ 32,701_  കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,366 സാമ്പിളുകള്‍ പരിശോധിച്ചു_  കേരളത്തില്‍ 51,570 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9704, തൃശൂര്‍ 7289, തിരുവനന്തപുരം 5746, കോട്ടയം 3889, കോഴിക്കോട് 3872, കൊല്ലം 3836, പാലക്കാട് 3412, ആലപ്പുഴ 2861, മലപ്പുറം 2796, പത്തനംതിട്ട 2517, കണ്ണൂര്‍ 1976, ഇടുക്കി 1565, വയനാട് 1338, കാസര്‍ഗോഡ് 769 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,366 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,27,362 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,14,734 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,628 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1259 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3,54,595 കോവിഡ് കേസുകളില്‍, 3.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.