Skip to main content

Posts

Showing posts from February, 2022

സിനിമാ- സീരിയൽ താരം കോട്ടയം പ്രദീപ് അന്തരിച്ചു

കോട്ടയം: പ്രശസ്ത സിനിമാ- സീരിയൽ താരം കോട്ടയം പ്രദീപ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. വീട്ടിൽ വച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  നാലേ കാലിന് അന്ത്യം സംഭവിച്ചു എന്നാണ് ഡോക്ടർമാർ പറയുന്നത്. ഇന്നലെ രാത്രി മുതൽ അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. തുടർന്ന് പുലർച്ചെ സുഹൃത്തിനെ വിളിച്ചാണ് ആശുപത്രിയിലേക്ക് പോയത് കോവിഡ് പരിശോധന പൂർത്തിയാക്കിയശേഷം അദ്ദേഹത്തിന്റെ മൃതദേഹം കുമാരനെല്ലൂരിലെ വസതിയിൽ എത്തിച്ചു. ഭാര്യ- മായ, മക്കൾ വിഷ്ണു, വൃന്ദ. സംസ്കാരം വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.

സം​സ്ഥാ​ന​ത്ത് ഇ​ന്ന് 12,223 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു| (16.2.22)

എ​റ​ണാ​കു​ളം 2944, തി​രു​വ​ന​ന്ത​പു​രം 1562, കോ​ട്ട​യം 1062, കൊ​ല്ലം 990, കോ​ഴി​ക്കോ​ട് 934, തൃ​ശൂ​ര്‍ 828, ഇ​ടു​ക്കി 710, ആ​ല​പ്പു​ഴ 578, പ​ത്ത​നം​തി​ട്ട 555, വ​യ​നാ​ട് 495, ക​ണ്ണൂ​ര്‍ 444, പാ​ല​ക്കാ​ട് 438, മ​ല​പ്പു​റം 419, കാ​സ​ര്‍​ഗോ​ഡ് 264 എ​ന്നി​ങ്ങ​നേ​യാ​ണ് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 77,598 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 2,32,052 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 2,26,887 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 5,165 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 765 പേ​രെ​യാ​ണ് പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. നി​ല​വി​ല്‍ 1,13,798 കോ​വി​ഡ് കേ​സു​ക​ളി​ല്‍, 4.5 ശ​ത​മാ​നം വ്യ​ക്തി​ക​ള്‍ മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി/​ഫീ​ല്‍​ഡ് ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 25 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തു​കൂ​ടാ​ത

കയറും വാങ്ങി പാഞ്ഞെത്തി, വെട്ടം ഷമീറും കപ്പടം സുരേഷും.

കല്ലടിക്കോട് • നാടിനെ മുൾമുനയിൽ നിർത്തിയ മലമ്പുഴ രക്ഷാദൗത്യത്തിൽ പങ്കാളികളായി കരിമ്പ സ്വദേശികളായ വെട്ടം ഷമീറും കപ്പടം സുരേഷും. മലയിടുക്കിൽ കുടുങ്ങിയ യുവാവിന്റെ ദുരവസ്ഥയറിഞ്ഞ് 5000 രൂപയുടെ കയറും വാങ്ങി അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കിയ ജീപ്പുമായാണ് ഷമീർ ഒറ്റയ്ക്ക് കരിമ്പയിൽനിന്നു പുറപ്പെട്ടത്. യാത്രയ്ക്കിടയിൽ സുഹൃത്തായ സുരേഷും ഒപ്പം ചേർന്നു. ഇവരുടെ സജ്ജീകരണങ്ങളും ഉത്സാഹവും കണ്ട സൈനികർ ദൗത്യത്തിനായി ഒപ്പം ചേർത്തു. സംഘത്തിനാവശ്യമായ വെള്ളം ചുമന്നു കയറ്റാനും ഇവർ തയാറായി. രക്ഷാപ്രവർത്തനം പൂർത്തിയാക്കിയ ശേഷമാണ് ഇവരും മലയിറങ്ങിയത്. കല്ലടിക്കോട്, കരിമ്പ മേഖലയിലെ ദേശീയപാതയിൽ അപകടത്തിൽപെടുന്നരുടെ രക്ഷാപ്രവർത്തനങ്ങളിലും പ്രദേശത്തെ സാഹസികമായ രക്ഷാദൗത്യങ്ങളിലും സേവന പ്രവർത്തനങ്ങളിലും ഷമീർ പങ്കാളിയാണ്.

കേരളത്തില്‍ ഇന്ന് 29,471 പേര്‍ക്ക് കോവിഡ്; 46,393 പേര്‍ക്ക് രോഗമുക്തി

കേരളത്തിൽ 29,471 പര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. എറണാകുളം 5676, തിരുവനന്തപുരം 5273, കോട്ടയം 3569, കൊല്ലം 2806, തൃശൂര്‍ 1921, കോഴിക്കോട് 1711, ആലപ്പുഴ 1559, മലപ്പുറം 1349, പത്തനംതിട്ട 1322, ഇടുക്കി 1252, പാലക്കാട് 1120, കണ്ണൂര്‍ 1061, വയനാട് 512, കാസര്‍ഗോഡ് 340 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,508 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,51,107 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,42,162 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8945 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1418 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 2,83,676 കോവിഡ് കേസുകളില്‍, 3.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 205 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര

Sunday Lockdown| സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം പിൻവലിച്ചു; ഈ മാസം അവസാനം മുതൽ സ്കൂളുകളുടെ പ്രവർത്തനം പൂർണതോതിൽ.

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം (Sunday Lockdown) പിൻവലിക്കാൻ തീരുമാനം. അതേസമയം, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന കോവിഡ് ബാധിതരുടെ കണക്ക് പ്രകാരം ജില്ലകളിലെ നിലവിലുള്ള വർഗീകരണം തുടരും. ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഫെബ്രുവരി നാലിലെ വര്‍ഗ്ഗീകരണം അനുസരിച്ച് ജില്ലകളിലെ നിയന്ത്രണങ്ങള്‍ തുടരും. സംസ്ഥാനത്ത് സ്കൂളുകളും കോളേജുകളും മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി രാവിലെ മുതല്‍ വൈകുന്നേരം വരെ പ്രവർത്തിക്കാൻ ഫെബ്രുവരി അവസാന വാരത്തോടെ സജ്ജമാക്കാന്‍ കോവിഡ് അവലോകനയോഗം തീരുമാനിച്ചു. അതിനുവേണ്ട തയ്യാറെടുപ്പുകള്‍ സ്കൂളുകളില്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. അതുവരെ പകുതി വിദ്യാര്‍ത്ഥികളെ മാത്രം ഉള്‍പ്പെടുത്തി ക്ലാസ്സുകള്‍ നടത്തും. ആലുവ ശിവരാത്രി, മാരാമണ്‍ കണ്‍വെണ്‍ഷന്‍, ആറ്റുകാല്‍ പൊങ്കാല തുടങ്ങിയ ചടങ്ങുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാന്‍ അവസരം നല്‍കുന്ന കാര്യം പരിശോധിക്കും. വടക്കേ മലബാറില്‍ ഉത്സവങ്ങള്‍ നടക്കുന്ന മാസമാണ് ഫെബ്രുവരി. ഇവിടങ്

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കർ വിടവാങ്ങി | 06/02/2022

ഗായിക ലതാ മങ്കേഷ്‌കര്‍ അന്തരിച്ചു. 9.47ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡാനന്തര അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 92 വയസായിരുന്നു. ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് കോവിഡ് ബാധയെത്തുടര്‍ന്ന് ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനിടെ ന്യുമോണിയയും സ്ഥിരീകരിച്ചിരുന്നു.ജനുവരി 8നാണ് ഹോസ്പിറ്റലിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച പിന്നണി ഗായികമാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ലതാ മങ്കേഷ്‌കര്‍ 1942-ല്‍ 13-ാം വയസ്സിലാണ് തന്റെ കരിയര്‍ ആരംഭിച്ചത്. വിവിധ ഇന്ത്യന്‍ ഭാഷകളിലായി 30,000-ലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മെലഡി ക്വീന്‍ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ലതാ മങ്കേഷ്‌കറിന് , പത്മഭൂഷണ്‍, പത്മവിഭൂഷണ്‍, ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്, ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാന ദേശീയ കോൺഫറൻസ് : രജിസ്ട്രേഷൻ ആരംഭിച്ചു

For Registration Click here മുരിക്കുംവയൽ : ശ്രീ ശബരീശ കോളേജ് എം.എസ്.ഡബ്ല്യൂ വിഭാഗം "ഇന്ത്യൻ കാലാവസ്ഥാ വ്യതിയാനം" എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന മൂന്നാമത് ദേശീയ കോൺഫറൻസിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഫെബ്രുവരി 12 മുതൽ 16 വരെ നീണ്ടു നില്ക്കുന്ന കോൺഫറൻസിൽ രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞരും, സാമൂഹിക പ്രവർത്തകരും വിവിധ വിഷയങ്ങളിൽ ഓൺലൈൻ വെബിനാർ നയിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും, അധ്യാപകരും , ഗവേഷകരും ഓൺലൈൻ പ്രബന്ധങ്ങൾ അവതരിപ്പിക്കും. രജിസ്ട്രേഷൻ സൗജന്യം. രജിസ്ട്രേഷനായി www.sreesabareesacollege.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ : 04828 278560, 9961323247. https://docs.google.com/forms/d/e/1FAIpQLSewzwBKpyCmbez3XJLWYEpk4MaamaNJDCURurrtX15stDdnBg/viewform?usp=sf_link

മാരകശേഷി; എച്ച്.ഐ.വിയുടെ പുതിയ വകഭേദം നെതര്‍ലന്‍ഡ്‌സില്‍ കണ്ടെത്തി

വാഷിങ്ടൺ: എച്ച്.ഐ.വി വൈറസിന്റെ മാരകശേഷിയുള്ള വകഭേദം നെതർലൻഡ്സിൽ കണ്ടെത്തിയെന്ന് ഒക്സ്ഫോർഡ് ഗവേഷകർ. 1980-90 കാലഘട്ടത്തിലാണ് ഇതിന്റെ ഉത്ഭവമെന്നും എന്നാൽ ആധുനിക ചികിത്സയുടെ ഗുണമേന്മകൊണ്ട് നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. വി.ബി വകഭേദത്തിന് മറ്റ് വകഭേദങ്ങളെക്കാൾ അഞ്ചര മടങ്ങ് അധികം വൈറസിന്റെ സാന്നിധ്യത്തിന് വരെ കാരണമാകാനുള്ള കെൽപ്പുണ്ട്. ഇത് രോഗിയുടെ പ്രതിരോധ ശേഷിയെ വളരെ വേഗം ഇല്ലാതാക്കും. എന്നാൽ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളുടെ ലഭ്യതയാൽ വിബി വകഭേദം ബാധിച്ചവർക്കും ആരോഗ്യനിലയിൽ വേഗം പുരോഗതി കൈവരിക്കാൻ സാധിക്കുന്നുണ്ട്. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഒക്സ്ഫോർഡിലെ എപിഡെമോളജിസ്റ്റ് ക്രിസ് വൈമാന്റ് വ്യക്തമാക്കി. 1980-90 കാലഘട്ടത്തിൽ രൂപപ്പട്ട ഈ വകഭേദം 2010 മുതൽ അപ്രത്യക്ഷമായി തുടങ്ങിയന്നും ഗവേഷകർ പറയുന്നു.നെതർലൻഡ്സിൽ കൂടുതലായി എച്ച്.ഐ.വി ചികിത്സ നടക്കുന്നതല്ല വൈറസിന്റെ പുതിയ വകഭേദത്തിന് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.ലോകാരോഗ്യ സംഘടനയുടെ നിർദേശം അനുസരിച്ച് കൃത്യമായ പരിശോധനയും പ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ വളരെ വേഗത്തിൽ തുടങ്ങുന്ന ചികിത്സയ

MG University | SSLC തോറ്റ എല്‍സി MG യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ആയതിൽ ക്രമക്കേടുണ്ടോ? വിജിലന്‍സ് പരിശോധിക്കുന്നു

ചുരുങ്ങിയ സമയത്തിനുള്ളിൽ ബിരുദം ഉൾപ്പെടെ നേടിയെടുത്ത എൽസി സർവകലാശാലയിൽ ഇടത് സംഘടനയുടെ പ്രധാനപ്പെട്ട മുന്നണി പോരാളികളിൽ ഒരാളായിരുന്നു. എംജി സർവ്വകലാശാലയിൽ സർട്ടിഫിക്കറ്റിനു വേണ്ടി കൈക്കൂലി വാങ്ങിയ സംഭവത്തിലാണ് കൈക്കൂലിക്കാരിയായ എൽസിയുടെ നിയമനം വിജിലൻസ് പരിശോധിക്കുന്നത്. 2009 ൽ പ്യൂൺ തസ്തികയിൽ ആണ് എൽസി സർവകലാശാലയിൽ ജോലിക്ക് കയറുന്നത്. ഈ സമയം അവർ എസ്എസ്എൽസി പാസ് ആയിരുന്നില്ല. 2016 ലാണ് നിയമനങ്ങൾ PSCക്ക് വിട്ടത്. ഇതിനു തൊട്ടു മുൻപ് എൽസി ഉൾപ്പെടെയുള്ളവർ സർവകലാശാലയിൽ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയിൽ ജോലിക്ക് കയറുകയായിരുന്നു. 2010ല്‍ ജോലിക്ക് കയറിയ എൽസി തുടർന്ന് ബിരുദം വരെ നേടിയെടുത്തു. ആറു വർഷത്തിനുള്ളിൽ താഴെതട്ടിലുള്ളവരെ അസിസ്റ്റന്റ് ആയി നിയമിക്കാം എന്ന യൂണിവേഴ്സിറ്റി ഉത്തരവിലൂടെ ഉന്നത പദവിയിൽ എത്തി. പിഎസ്‌സി നിയമനത്തിന്റെ പശ്ചാത്തലത്തിൽ രണ്ടു ശതമാനം ആളുകളെ മാത്രമായിരുന്നു നിയമിക്കാൻ തീരുമാനം ഉണ്ടായിരുന്നത്. എന്നാൽ കണ്ണൂർ സർവകലാശാലയുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഇത് നാലു ശതമാനമാക്കി ഉയർത്തി. അങ്ങനെ 4% പേർക്ക് നിയമനം ലഭിച്ചതോടെ എംജി സർവകലാശാലയിലും സമാധാനമായി ഉത്തരവ് വന്നു.

കേരളത്തില്‍ 38,684 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു | 04/02/2022

എറണാകുളം 6398, തിരുവനന്തപുരം 5002, കൊല്ലം 3714, തൃശൂര്‍ 3426, കോട്ടയം 3399, മലപ്പുറം 2616, ആലപ്പുഴ 2610, കോഴിക്കോട് 2469, പത്തനംതിട്ട 2069, കണ്ണൂര്‍ 1814, പാലക്കാട് 1792, ഇടുക്കി 1442, വയനാട് 1202, കാസര്‍ഗോഡ് 731 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,20,496 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,12,986 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,02,193 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,793 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1176 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3,66,120 കോവിഡ് കേസുകളില്‍, 2.9 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 197 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 370 മരണങ്

സംസ്ഥാനത്ത് സ്‌കൂളുകള്‍ ഫെബ്രുവരി 14 മുതല്‍ തുറക്കും; കേളേജുകള്‍ ഏഴ് മുതല്‍

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തെ തുടർന്ന് അടച്ചിട്ട സ്കൂളുകൾ വീണ്ടും തുറക്കാൻ തീരുമാനമായി. ഈ മാസം 14 മുതലാണ് തുറക്കുക. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളായിരുന്നു അടച്ചിട്ടിരുന്നത്. കോളേജുകൾ ഏഴാം തിയതി മുതൽ തുറന്ന് പ്രവർത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം അതിതീവ്രമായതിനെ തുടർന്ന് ജനുവരി 21 മുതലാണ് രണ്ടാഴ്ചത്തേക്ക് സ്കൂളുകൾ അടക്കാൻ തീരുമാനിച്ചത്. കോവിഡ് രൂക്ഷത കുറയാത്തതിനെ തുടർന്ന് ഇത് കുറച്ച് ദിവസം കൂടി നീണ്ടു. വ്യാപനം താഴ്ന്ന് വരുന്ന സാഹചര്യത്തിലാണ് സ്കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കാൻ കോവിഡ് അവലോകന യോഗം തീരുമാനിച്ചിരിക്കുന്നത്.

കേരളത്തില്‍ 42,677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; 03.02.22

എറണാകുളം 7055, തിരുവനന്തപുരം 5264, കോട്ടയം 4303, കൊല്ലം 3633, പത്തനംതിട്ട 3385, തൃശൂര്‍ 3186, ആലപ്പുഴ 3010, കോഴിക്കോട് 2891, മലപ്പുറം 2380, പാലക്കാട് 1972, ഇടുക്കി 1710, കണ്ണൂര്‍ 1670, വയനാട് 1504, കാസര്‍കോട് 714 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 37.23 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.  കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,610 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,08,146 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,97,025 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂേണൽ ക്വാന്റീനിലും 11,121 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1144 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3,69,073 കോവിഡ് കേസുകളില്‍, 3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 36 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 124 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശ

മണ്ണെണ്ണ വില കൂട്ടി; ഒറ്റയടിക്ക് വര്‍ധിപ്പിച്ചത് ആറ് രൂപ

തിരുവനന്തപുരം: മണ്ണെണ്ണ വില എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ മണ്ണെണ്ണക്ക് ആറ് രൂപയാണ് വര്‍ധിപ്പിച്ചത്. ഇതേടെ റേഷന്‍കട വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ വില 59 രൂപയായി ഉയര്‍ന്നു. ജനുവരി മാസം ലിറ്ററിന് 53 രൂപയായിരുന്നു മണ്ണെണ്ണയുടെ വില.  ഇന്ന് മുതല്‍ പുതുക്കിയ വില നിശ്ചയിച്ചാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടല്‍ നടത്താന്‍ സാധിക്കും. സിവില്‍ സപ്ലൈസ് വകുപ്പ് ഇതിനകം തന്നെ മണ്ണെണ്ണ സംഭരിക്കുകയും റേഷന്‍ കടകളില്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട്.  മാര്‍ച്ച് മാസം വരെയുള്ള മണ്ണെണ്ണ 47 രൂപ നിരക്കിലാണ് സംസ്ഥാനം വാങ്ങിയത്. അതിനാല്‍ തന്നെ ജനുവരി മാസത്തിലെ വിലയ്ക്ക്‌ തന്നെ വില്‍ക്കാനാകും. ഇക്കാര്യത്തില്‍ ഭക്ഷ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടായില്ലെങ്കില്‍ അധിക വില ജനങ്ങള്‍ നല്‍കേണ്ടിവരും.

കേരളത്തില്‍ ഇന്ന് 52,199 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

02/02/2022 കേരളത്തില്‍ ഇന്ന് 52,199 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 11,224, തിരുവനന്തപുരം 5701, തൃശൂര്‍ 4843, കോഴിക്കോട് 4602, കോട്ടയം 4192, കൊല്ലം 3828, മലപ്പുറം 3268, ആലപ്പുഴ 2939, പാലക്കാട് 2598, പത്തനംതിട്ട 2475, കണ്ണൂര്‍ 2295, ഇടുക്കി 1757, വയനാട് 1602, കാസര്‍ഗോഡ് 875 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,611 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,32,051 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,20,612 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,439 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1277 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3,77,823 കോവിഡ് കേസുകളില്‍, 3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 29 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 136 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍

രാത്രി ബ​സ് നി​ർ​ത്ത​ണ​മെ​ന്ന ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ചു.

02/02/22 രാ​ത്രി എ​ട്ടു​മു​ത​ൽ രാ​വി​ലെ ആ​റു​വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ സ്ത്രീ​ക​ളും മു​തി​ർ​ന്ന പൗ​ര​ന്മാ​രും ഭി​ന്ന​ശേ​ഷി​ക്കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ എ​ല്ലാ സൂ​പ്പ​ർ ക്ലാ​സ് സ​ർ​വീ​സു​ക​ളും നി​ർ​ത്തു​മെ​ന്നു​ള്ള ഉ​ത്ത​ര​വ് കെ​എ​സ്ആ​ർ​ടി​സി പി​ൻ​വ​ലി​ച്ചു. ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളി​ലെ യാ​ത്ര​ക്കാ​രു​ടെ ബു​ദ്ധി​മു​ട്ടും പ​രാ​തി​യും പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​നം. അ​തേ​സ​മ​യം, സൂ​പ്പ​ർ ഫാ​സ്റ്റ് മു​ത​ൽ താ​ഴേ​ക്കു​ള്ള ബാ​ക്കി സ​ർ​വീ​സു​ക​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ഈ ​സൗ​ക​ര്യം ല​ഭി​ക്കും. സൂ​പ്പ​ർ ഫാ​സ്റ്റ് ശ്രേ​ണി​ക്ക് മു​ക​ളി​ലു​ള്ള ബ​സു​ക​ൾ​ക്ക് രാ​ത്രി നി​ർ​ത്ത​ണ​മെ​ന്ന ഉ​ത്ത​ര​വ് ബാ​ധ​ക​മ​ല്ലെ​ന്ന് വ്യ​ക്ത​ത വ​രു​ത്തി കെ​എ​സ്ആ​ർ​ടി​സി പു​തി​യ ഉ​ത്ത​ര​വും ഇ​റ​ക്കി​യി​ട്ടു​ണ്ട്.

കേരളത്തില്‍ 51,887 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

01/02/2022                                                                  എറണാകുളം 9331, തൃശൂര്‍ 7306, തിരുവനന്തപുരം 6121, കോഴിക്കോട് 4234, കൊല്ലം 3999, കോട്ടയം 3601, പാലക്കാട് 3049, ആലപ്പുഴ 2967, മലപ്പുറം 2838, പത്തനംതിട്ട 2678, ഇടുക്കി 2130, കണ്ണൂര്‍ 2081, വയനാട് 1000, കാസര്‍ഗോഡ് 552 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,048 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,32,995 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,21,352 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,643 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1330 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3,67,847 കോവിഡ് കേസുകളില്‍, 3.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 24 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 118 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന