Skip to main content

Posts

Showing posts from October, 2021

ഓണ്‍ലൈന്‍ ക്ലാസില്‍ വിദ്യാര്‍ത്ഥികളെ കാണാന്‍ വീഡീയോ ഓണാക്കാന്‍ ആവശ്യപ്പെട്ട് അധ്യാപിക; ഓരോരുത്തരോടും സംസാരിച്ച ശേഷം കുഴഞ്ഞുവീണ് മരിച്ചു

ഓണ്‍ലൈന്‍ ക്ലാസില്‍ വിദ്യാര്‍ത്ഥികളെ കാണാന്‍ വീഡീയോ ഓണാക്കാന്‍ ആവശ്യപ്പെട്ട അധ്യാപിക ഓരോരുത്തരോടും സംസാരിച്ച ശേഷം കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് കള്ളാര്‍ അടോട്ടുകയ ഗവ. വെല്‍ഫയര്‍ എല്‍പി സ്‌കൂളിലെ അധ്യാപിക സി മാധവി (47) ആണ് മരിച്ചത്. ബുധനാഴ്ചയായിരുന്നു സംഭവം. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് കണക്ക് പഠിപ്പിക്കുകയായിരുന്നു അധ്യാപിക. പിന്നീട് എല്ലാവരേയും കാണണമെന്ന് ആവശ്യപ്പെട്ട് എല്ലാരോടും വീഡിയോ കോള്‍ ഓണ്‍ ആക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനു ശേഷം ശാരീരിക ബുദ്ധിമുട്ടുണ്ടെന്നുപറഞ്ഞ് ക്ലാസു നിര്‍ത്തുകയായിരുന്നു. പിന്നാലെയാണ് കുഴഞ്ഞുവീണ് മരിച്ചത്. വീട്ടില്‍ ഒറ്റയ്ക്കായിരുന്നു ടീച്ചര്‍. സഹോദരന്റെ മകന്‍ വരുമ്പോള്‍ നിലത്ത് കുഴഞ്ഞുവീണ് കിടക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല

പ്ര​ധാ​നാ​ധ്യാ​പ​ക​രി​ല്ലാ​തെ 78 പ്രൈ​മ​റി സ്​​കൂ​ളു​ക​ള്‍.

. കോ​ട്ട​യം: ജി​ല്ല​യി​ല്‍ പ്ര​ധാ​നാ​ധ്യാ​പ​ക​രി​ല്ലാ​തെ 78 പ്രൈ​മ​റി സ്​​കൂ​ളു​ക​ള്‍. 75 എ​ല്‍.​പി സ്​​കൂ​ളു​ക​ളി​ലും ​മൂ​ന്ന്​ യു.​പി സ്​​കൂ​ളു​ക​ളി​ലു​മാ​ണ്​ പ്ര​ധാ​നാ​ധ്യാ​പ​ക​രി​ല്ലാ​ത്ത​ത്. എ​ന്നാ​ല്‍, ഹൈ​സ്​​കൂ​ളു​ക​ളി​ല്‍ പ്ര​ധാ​നാ​ധ്യാ​പ​ക​രു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വി​ല്ല. പ്രൈ​മ​റി സ്​​കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​നി​യ​മ​നം സം​ബ​ന്ധി​ച്ച്‌​ കോ​ട​തി​യി​ല്‍ കേ​സു​ള്ള​തി​നാ​ലാ​ണ്​ നി​യ​മ​നം ​ൈവ​കു​ന്ന​ത്. നേ​ര​ത്തേ 50 വ​യ​സ്സ്​ ക​ഴി​ഞ്ഞ​വ​ര്‍​ക്ക്​ പ്ര​മോ​ഷ​ന്‍ വ​ഴി പ്രൈ​മ​റി സ്​​കൂ​ളു​ക​ളി​ല്‍ പ്ര​ധാ​ന​ധ്യാ​പ​ക​ര്‍ ആ​കാ​മാ​യി​രു​ന്നു. എ​ന്നാ​ല്‍, വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ഇ​ത്ത​ര​ത്തി​ല്‍ പ്ര​മോ​ഷ​ന് വ​കു​പ്പു​ത​ല പ​രീ​ക്ഷ യോ​ഗ്യ​ത നി​ര്‍ബ​ന്ധ​മാ​ക്കി. ഹെ​ഡ്‌​മാ​സ്​​റ്റ​ര്‍ നി​യ​മ​ന​ത്തി​നു ച​ട്ട​പ്ര​കാ​ര​മു​ള്ള യോ​ഗ്യ​ത പ​രീ​ക്ഷ​ക​ള്‍ ജ​യി​ച്ച അ​ധ്യാ​പ​ക​രെ മാ​ത്ര​മേ പ​രി​ഗ​ണി​ക്കാ​വൂ എ​ന്നാ​യി​രു​ന്നു ഹൈ​േ​കാ​ട​തി​വി​ധി​യും. ന​വം​ബ​ര്‍ ഒ​ന്നി​ന്​ അ​ധ്യ​യ​നം തു​ട​ങ്ങു​േ​മ്ബാ​ഴേ​ക്കും അ​ധ്യാ​പ​ക​ര്‍ എ​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. സ്​​കൂ​ളു​ക​ളി​ല്‍ ശു​ചീ​

അസി. പ്രൊഫസർ ഇന്റെർവ്യൂ

അസി. പ്രൊഫസർ ഇന്റെർവ്യൂ മുരിക്കുംവയൽ: ശ്രീ ശബരീശ കോളേജിലെ കൊമേഴ്സ് വിഭാഗം അസി.പ്രൊഫസർ തസ്തികയിലേക്ക് ഒക്ടോബർ 20, 21 തീയതികളിൽ നിശ്ചയിച്ചിരുന്ന ഇന്റെർവ്യൂ ഒക്ടോബർ 29, 30 തീയതികളിൽ കോളേജിൽ വച്ച് നടക്കുമെന്ന് മാനേജർ അറിയിച്ചു.

പുനരധിവാസ പ്രത്യേക പദ്ധതി രൂപീകരിക്കണം ; AKCHMS

കോട്ടയം ഇടുക്കി അതിർത്തി ഗ്രാമങ്ങളിൽ പുറംപോക്കിൽ താമസിക്കുന്ന സാധാരണ ജനങ്ങൾക്ക് ഉൾപ്പെടെ പുനരധിവാസ പ്രത്യേക പദ്ധതി രൂപീകരിക്കണം.  അഖില കേരള ചേരമർ ഹിന്ദു മഹാസഭ. മുണ്ടക്കയം, കൊക്കയാർ പഞ്ചായത്തുകളിൽ ദുരിതവാദിത പ്രദേശങ്ങളും ക്യാമ്പുകളും സന്ദർശിച്ച മഹാ സഭാ പ്രവർത്തകരോട് ക്യാമ്പ് അന്തേവാസികൾ ക്യാമ്പ് പിരിച്ചു വിട്ടാൽ കേറി ചെല്ലാൻ ഒരുപിടി മണ്ണോ, ബന്ധു ജനങ്ങളുടെ വീടുകളോ ഇല്ല എന്നും, ദുരിതത്തിന്റെ വാക്കിപ്പത്രമായി അവശേഷിച്ച ഗൃഹപോകരണ സാധനങ്ങൾ സാമൂഹിക ദ്രോഹികൾ കടത്തികൊണ്ട് പോകുന്നു എന്ന് പരാതിപെടുകയുണ്ടായി. ആറ്റിറമ്പിൽ താമസിക്കുന്നവർക്ക് വരും കാലങ്ങളിലും ദുരിത വാദിത പ്രദേശങ്ങൾ ആവാൻ സാധ്യത മുന്നിൽ കണ്ടു കുറഞ്ഞത് അഞ്ചു സെന്റ് സ്ഥലവും വീടും സർക്കാർ മേൽനോട്ടത്തിൽ നിർമിച്ചു കൊടുക്കണമെന്നും, വസ്ത്രം ഒഴികെ എല്ലാം നഷ്ടമായവർക്ക് അർഹമായ പരിഗണന നൽകി അവരുടെ ആശങ്ക എത്രയും വേഗം പരിഹരിക്കണം എന്നും സംസ്ഥാന കമ്മിറ്റി ആവിശ്യപെട്ടു. സംസ്ഥാന പ്രസിഡന്റ് Adv. വി ആർ രാജു , സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ ചാർജ് വി ടി രഘു, സംസ്ഥാന സമിതി അംഗങ്ങളായ ശശികുമാർ വരാപ്പുഴ, സുനിൽ ടി രാജ്, സംസ്ഥാന യുവജന വിഭാഗം

അതിശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ 11 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. കൊല്ലം, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടാണ്.

ഇടുക്കി ഡാം തുറന്നു; ജാഗ്രത

ഇടുക്കി ഡാം തുറന്നു; സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുകുന്നത് ഒരു ലക്ഷം ലിറ്റര്‍ വെള്ളം, ജാഗ്രത ഇടുക്കി ഡാം തുറന്നു. വെള്ളം പുറത്തേക്ക് ഒഴുകിത്തുടങ്ങി. 2018-ലെ പ്രളയത്തിനുശേഷം ഇതാദ്യമായാണ് ഡാം തുറന്നത്. ജലനിരപ്പ് ചുവന്ന ജാഗ്രതാ പരിധി പിന്നിട്ടതോടെയാണ് ചെറിയ അളവിൽ വെള്ളം തുറന്നുവിടാൻ തീരുമാനിച്ചത്.  രാവിലെ 11-ന് ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകൾ 35 സെന്റിമീറ്റർ വീതം തുറന്ന് സെക്കൻഡിൽ 100 ഘനമീറ്റർ അളവിൽ വെള്ളമാണ് ഒഴുക്കുന്നത്. 10:50 മുതൽ മിനിറ്റുകളുടെ ഇടവേളയിൽ ഓരോ സൈറൺ മുഴങ്ങി. മൂന്നാമത്തെ സൈറൺ മുഴങ്ങി വൈകാതെ ഷട്ടർ തുറന്ന് വെള്ളംപുറത്തേക്ക് ഒഴുകിത്തുടങ്ങി. ഡാമിന്റെ 2,3,4, ഷട്ടറുകളാണ് തുറന്നത്. ഡാം തുറന്നത് റൂൾ കർവ് അനുസരിച്ചാണെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.  മഴ കുറഞ്ഞാൽ തുറന്നുവിടുന്ന ജലത്തിന്റെ അളവ് കുറയ്ക്കും. മൂലമറ്റത്തെ എല്ലാ ജനറേറ്ററുകളും നാളെ മുതൽ പ്രവർത്തനക്ഷമമാകുമെന്നും മന്ത്രി പറഞ്ഞു. താഴെ പെരിയാർ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം നേരത്തെ നിർദേശം നൽകിയിട്ടുണ്ട്. ആശങ്ക വേണ്ടെന്ന് ഡാം സുരക്ഷാ അധികൃതർ പറഞ്ഞു.

അന്ത്യോപചാരമർപ്പിച്ചു

കൂട്ടിക്കൽ കാവാലിയിൽ ഉരുൾപൊട്ടലിൽ മരിച്ച ഇളംകാട് ഒട്ടലാങ്കൽ ക്ലാരമ്മ, മാർട്ടിൻ, സിനി മാർട്ടിൻ, സ്നേഹ മാർട്ടിൻ, സോന മാർട്ടിൻ, സാന്ദ്ര മാർട്ടിൻ എന്നിവർക്ക് കാവാലി സെന്റ് മേരീസ് പള്ളിയിൽ നടന്ന സംസ്‌കാര ചടങ്ങിൽ സംസ്ഥാന സർക്കാരിനുവേണ്ടി സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ, പട്ടികജാതി-വർഗ വകുപ്പു മന്ത്രി കെ. രാധാകൃഷ്ണൻ എന്നിവർ അന്ത്യോപചാരമർപ്പിച്ചു.  ആന്റോ ആന്റണി എം.പി., എം.എൽ.എ.മാരായ സെബാസ്റ്റിയൻ കുളത്തുങ്കൽ, വാഴൂർ സോമൻ, അഡ്വ. മോൻസ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി ഡി. ശില്പ, എ.ഡി.എം. ജിനു പുന്നൂസ്, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശരത്ത്, ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ എന്നിവരുമുണ്ടായിരുന്നു.

പേമാരിയും പ്രളയവും; കെ എസ് ഇ ബിക്കുണ്ടായത് 13.67 കോടി രൂപയുടെ നാശനഷ്ടം

പേമാരിയും പ്രളയവും; കെ എസ് ഇ ബിക്കുണ്ടായത് 13.67 കോടി രൂപയുടെ നാശനഷ്ടങ്ങൾ. ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അതിവൃഷ്ടിയും തുടർന്നുണ്ടായ പ്രളയവും ഉരുൾപൊട്ടലും കെ എസ് ഇ ബിയുടെ വൈദ്യുതി വിതരണ സംവിധാനത്തിന് സാരമായ നാശനഷ്ടമാണുണ്ടാക്കിയത്. 60 വിതരണ ട്രാൻസ്ഫോർമറുകൾ തകരാറിലായി. 339 ഹൈ ടെൻഷൻ പോസ്റ്റുകളും 1398 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. 3074 ട്രാൻസ്ഫോർമറുകളുടെ പ്രവർത്തനം നിലച്ചു. ആകെ 4.18 ലക്ഷം വൈദ്യുതി കണക്ഷനുകളാണ് തകരാറിലായത്. ഇവയിൽ ഭൂരിഭാഗവും പത്തനംതിട്ട, പാല, തൊടുപുഴ എന്നീ സർക്കിളുകളിലാണ്. വൈദ്യുതി സംവിധാനത്തിന്റെ പുന:സ്ഥാപനം യുദ്ധകാലാടിസ്ഥാനത്തിൽ ഏകോപിപ്പിക്കുന്നതിന് ചീഫ് എഞ്ചിനിയർമാർ ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർമാർ, എക്സിക്യുട്ടീവ് എഞ്ചിനിയർമാർ എന്നിവരടങ്ങിയ ടാസ്ക് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ട്. കെ എസ് ഇ ബി ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തെ ബഹു. വൈദ്യുതി മന്ത്രി ശ്രീ. കെ കൃഷ്ണൻകുട്ടി നയിച്ചു.

കോട്ടയം ജില്ലയിൽ മൂന്നു ദിവസം മഞ്ഞ അലേർട്ട്

കോട്ടയം ജില്ലയിൽ  മൂന്നു ദിവസം മഞ്ഞ അലേർട്ട്  2021 ഒക്‌ടോബർ 20, 21, 22 തീയതികളിൽ കോട്ടയം: കോട്ടയം ജില്ലിയിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ ഒക്‌ടോബർ 20, 21, 22 തീയതികളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ അറിയിച്ചു. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീമീറ്റർ വരെയുള്ള മഴയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

ആറു മണിയോടെ ഡാമില്‍ റെഡ്​ ​അലേര്‍ട്ട്​, കനത്ത ജാഗ്രത

കനത്ത മഴ തുടരുന്ന പശ്ചാതലത്തില്‍ ഇടുക്കി ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ തീരുമാനം. നാളെ രാവിലെ 11 മണിക്ക് രണ്ടു​ ഷട്ടറുകള്‍ തുറക്കാനാണ്​ തീരുമാനം. ഇന്ന്​ വൈകീട്ട്​ ആറു മണിയോടെ ഡാമില്‍ റെഡ്​ ​അലേര്‍ട്ട്​ പ്രഖ്യാപിക്കും. വൃഷ്​ടി പ്രദേശത്ത്​ കനത്ത മഴ തുടരുന്നതിനാലാണ്​ അടിയന്തര തീരുമാനം. നിലവില്‍ ജലനിരപ്പ്​ 2397.38 അടിയായി ഉയര്‍ന്നു. സംഭരണ ശേഷിയുടെ 94 ശതമാനം വരും ഇത്​. നാളെ രാവിലെ ഏഴുമണിയോടെ അപ്പര്‍ റൂള്‍ ലെവലായ 2398.86 അടിയില്‍ ജലനിരപ്പ്​ എത്തുമെന്നാണ്​ കണക്കുകൂട്ടുന്നത്​. ഈ സാഹചര്യത്തിലാണ്​ ഡാം തുറക്കാന്‍ തീരുമാനം. 65ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കും. ഇന്ന് ​ രാവിലെ ഓറഞ്ച്​ അലേര്‍ട്ട്​ പ്രഖ്യാപിച്ചിരുന്നു. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നത തല യോഗത്തിലാണ്​ തീരുമാനം.

ഇടുക്കി ഡാം നാളെ തുറക്കും

ഇടുക്കി ഡാം നാളെ തുറക്കും. സമീപവാസികൾക്ക് ജാഗ്രതാ നിർദേശം ഇടുക്കി ഡാം നാളെ തുറക്കും. അണക്കെട്ടിന്റെ സമീപവാസികൾക്ക് ജില്ലാഭരണകൂടം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇന്നു വൈകിട്ട് 6ന് ഡാമിൽ റെഡ് അലർട്ട് പുറപ്പെടുവിക്കും. ചൊവ്വാഴ്ച രാവിലെ 7ന് അപ്പർ റൂൾ കർവിൽ ജലനിരപ്പ് (2396.86 അടി ) എത്തും എന്നാണ് കണക്കുകൂട്ടൽ. ചൊവ്വാഴ്ച രാവിലെ 11ന് ഇടുക്കി ഡാം (ചെറുതോണി) തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. അണക്കെട്ട് തുറക്കുന്നതിനാൽ പൊതുജനങ്ങളും അധികാരികളും ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു

പൊന്മുടി ഡാമിന്റെ 3 ഷട്ടറുകൾ ഇന്ന് വൈകുന്നേരം 5. 30 മണിക്ക് തുറക്കും

പൊന്മുടി ഡാമിന്റെ 3 ഷട്ടറുകൾ ഇന്ന്(18/10/2021) വൈകുന്നേരം 5. 30 മണിക്ക് തുറക്കും  പൊന്മുടി ഡാമിന്റെ 3 ഷട്ടറുകൾ ഇന്ന്(18/10/2021) വൈകുന്നേരം 5. 30 മണി മുതൽ മുപ്പത് സെന്റീമീറ്റർ വീതം തുറന്ന് 65 ക്യൂമെക്സ് ജലം വരെ ഘട്ടംഘട്ടമായി പന്നിയാർ പുഴയിലേക്ക് ഒഴുക്കും. പന്നിയാറിന്റെയും മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും തീരത്തുള്ളവർ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു

കോ​ട്ട​യ​ത്തെ ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര ഫ​ണ്ട് അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ

മഴകെടുതിയെ തുറന്നുള്ള നാശനഷ്ടങ്ങൾക്ക് കോട്ടയം ജില്ലയിലേക്കുള്ള ദുരന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര ഫ​ണ്ട് അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ. കോ​ട്ട​യം ജി​ല്ലാ ക​ള​ക്ട​ർ​ക്ക് തു​ക അ​നു​വ​ദി​ച്ച് ദു​ര​ന്ത​നി​വാ​ര​ണ  വകുപ്പാണ് ​ഉത്ത​രവ് ​  പു​റ​ത്തി​റ​ക്കിയത്. ജില്ലയിലെ അ​ടി​യ​ന്ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 8.6 കോ​ടി രൂ​പ​യാ​ണ് സർക്കാർ അനുവദിച്ചിരിക്കുന്നത്.  മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്കാ​യി 60 ല​ക്ഷം രൂ​പ വീ​ടു​ക​ളു​ടെ അ​റ്റു​കു​റ്റ പ​ണി​ക്കാ​യി ആ​റ് കോ​ടി  ഭ​ക്ഷ​ണം, വ​സ്ത്രം എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഒ​രു കോ​ടി രൂ​പ​യും ജ​ന​ങ്ങ​ളെ മാ​റ്റി പാ​ർ​പ്പി​ക്കു​ന്ന​തി​നാ​യി 50 ല​ക്ഷം രൂ​പ. മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി 50 ല​ക്ഷം രൂ​പ  എ​ന്നി​ങ്ങ​നെ​യാ​ണ് ധ​ന​സ​ഹാ​യം.

മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ നൽകും: റവന്യു മന്ത്രി കെ. രാജൻ

കൂട്ടിക്കൽ പഞ്ചായത്തിലെ പ്ലാപള്ളി, കവാലി പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ നൽകുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. പ്രദേശത്ത് തെളിഞ്ഞ കാലാവസ്ഥയായിരുന്നത് രക്ഷാ പ്രവർത്തനങ്ങൾക്ക് ഗുണകരമായിട്ടുണ്ട്. തിരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കും സാധ്യമായ എല്ലാ ഇടപെടലുകളും നടത്താൻ സർക്കാരിന് സാധിച്ചതായും അദ്ദേഹം പറഞ്ഞു. പോലീസ്, ഫയർ ഫോഴ്സ് എന്നിവയ്ക്കു പുറമെ ഒരു കരസേന, എയർലിഫ്റ്റിംഗ് ടിം പ്രദേശവാസികൾ തുടങ്ങിയവർ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി. കക്കി, ഇടുക്കി ഡാമുകൾ തുറക്കേണ്ട സാഹചര്യം പരിശോധിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തിയതായും മന്ത്രി അറിയിച്ചു.

അവധി പ്രഖ്യാപിച്ചു

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ പോളിടെക്നിക്കുകളും എഞ്ചിനീയറിംഗ് കോളേജുകളുമടക്കം എല്ലാ കലാലയങ്ങൾക്കും ഒക്ടോബർ 18 തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. തിങ്കളാഴ്ച നടക്കാനിരുന്ന സർവ്വകലാശാലാ പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. കലാലയങ്ങൾ പൂർണ്ണമായി തുറന്നുപ്രവർത്തിക്കാൻ ആരംഭിക്കുന്നത് ഒക്ടോബർ 18ൽ നിന്ന് 20ലേക്ക് മാറ്റിയിട്ടുണ്ടെന്നും മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

പരീക്ഷകൾ മാറ്റി പുതുക്കിയ തീയതികൾ പിന്നീട്

Click here to join our WhatsApp Group 18-10-2021ന് ( തിങ്കൾ ) നടത്താനിരുന്ന പ്ലസ് വൺ പരീക്ഷ മാറ്റി മഹാത്മാഗാന്ധി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കേരള സർവ്വകലാശാലയുടെ തിയറി, പ്രാക്ടിക്കൽ,എൻട്രൻസ് പരീക്ഷകളും മാറ്റി.  തിങ്കളാഴ്ച നടത്താനിരുന്ന എച്ച്ഡിസി പരീക്ഷയും മാറ്റി.  പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും

കൂട്ടിക്കലിൽ ഒരു കുഞ്ഞിന്റെ ഉൾപ്പെടെ 6 പേരുടെ മൃതദേഹങ്ങൾ ഇന്ന് കണ്ടെടുത്തു. മരണം 9 ആയി

മുണ്ടക്കയം: ഉരുൾപൊട്ടലിൽ കനത്ത നാശംവിതച്ച കോട്ടയം കൂട്ടിക്കലിൽ ഒരു കുഞ്ഞിന്റെ ഉൾപ്പെടെ 6 പേരുടെ മൃതദേഹങ്ങൾ ഇന്ന് കണ്ടെടുത്തു. കാവാലിയില്‍നിന്ന് ഒരു സ്ത്രീയുടെയും പുരുഷന്റെയും കൂടി മൃതദേഹങ്ങൾ കണ്ടെടുത്തു.ഇന്നലെ കാവാലിയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചിരുന്നു. ഇതോടെ കൂട്ടിക്കലിൽ മരിച്ചവരുടെ എണ്ണം 9 ആയി. ഇനി കണ്ടെത്താനുള്ള അഞ്ച് പേർക്കായി തിരച്ചിൽ തുടരുകയാണ്.എറണാകുളം, കോട്ടയം അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തിൽ 40 പേർ അടങ്ങുന്ന സംഘമാണ് കൂട്ടിക്കലിൽ തിരച്ചിൽ നടത്തുന്നത്. ഇടുക്കി കൊക്ക‌യാറിൽ എട്ടുപേർക്കായാണ് തിരച്ചിൽ. കോട്ടയത്ത് മഴ കുറഞ്ഞതിനെ തുടർന്ന് മീനച്ചിലാറ്റിൽ ജലനിരപ്പ് താഴ്ന്നു. സംസ്ഥാനത്ത് ആയിരക്കണക്കിന് ആളുകൾ ദുരിതാശ്വാസ ക്യാമ്പിലാണ്. ണിമലയാര്‍ കരകവിഞ്ഞ് പത്തനംതിട്ട കോട്ടാങ്ങലില്‍ 70 വീടുകളില്‍ വെള്ളം കയറി. മല്ലപ്പളളി ടൗണിലടക്കം സ്ഥിതി ഗുരുതരമാണ്. കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്നു. തിരുവനന്തപുരത്തിന്റെ കിഴക്കൻ മേഖലകളിലും ശക്തമായ മഴ തുടരുകയാണ്.

വെള്ളച്ചാട്ടത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ യുവാവ് അപകടത്തിൽ പെട്ട് മരിച്ചു

വെള്ളച്ചാട്ടത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ യുവാവ് അപകടത്തിൽ പെട്ട് മരിച്ചു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി റിന്റോ വർഗീസ് എന്ന 24 കാരനാണ് മരിച്ചത്. മൂലമറ്റം ഇലപ്പള്ളിയിലെ വെള്ളച്ചാട്ടത്തിലാണ് തുണിക്കടയിൽ ജോലി ചെയ്യുന്ന റിന്റോ കൂട്ടുകാർക്കൊപ്പം .കുളിക്കാൻ പോയപ്പോഴാണ് അപകടത്തിൽ പെട്ടത്. ഇലപ്പള്ളി കാട്ടിക്കുളം പാലത്തിലെ വെള്ളച്ചാട്ടത്തിൽ ഇറങ്ങിയപ്പോൾ പാറയിൽ നിന്ന് തെന്നി വീഴുകയായിരുന്നു. റിന്റോയ്‌ക്കൊപ്പം മൂന്നു സുഹൃത്തുക്കളുണ്ടായിരുന്നു. ഇവർ തന്നെയാണ് അപകട വിവരം പുറത്തുള്ളവരെ അറിയിച്ചത്. റിന്റോയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവ് കുട്ടികൾക്കൊപ്പം ശ്രീ ശബരീശ കോളേജിൽ

Click here to join our WhatsApp Group മുരിക്കുംവയൽ:  പൗരബോധമാണ് സിവിൽ സർവ്വീസിലേക്കുള്ള തുടക്കമെന്ന് പ്രധാനമന്തിയുടെ മുൻ വെദേഷ്ടാവായിരുന്നു റ്റി.കെ. എ. നായർ IAS പറഞ്ഞു.  ഇതിന് മാനസികമായി തയ്യാറെടുക്കണം. പ്രാദേശികവും, ദേശീയവും, അന്തർദേശീയവുമായ വിഷയങ്ങളിൽ തനതായ അഭിപ്രായം രൂപപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  ഐക്യ മല അരയ മഹാസഭയുടെയും ശ്രീ ശബരീശ കോളേജിന്റെയും ആഭിമുഖ്യത്തിൽ ട്രൈബൽ വിദ്യാർത്ഥികൾക്കായി നടത്തിയ സിവിൽ സർവ്വീസ് ഓറിയന്റേഷൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 1963 ൽ പഞ്ചാബ് കേഡറിൽ നിന്നും സിവിൽ സർവ്വീസ് നേടുകയും പിന്നീട് പഞ്ചാബ് ചീഫ് സെക്രട്ടറിയുമായിരുന്ന അദ്ദേഹം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സെക്രട്ടറിയും , ക്യാബിനറ്റ് റാങ്കോടു കൂടി പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഉപദേഷ്ടാവുമായി അദ്ദേഹം . വിവിധ തലങ്ങളിൽ സേവനം അനുഷ്ഠിച്ചു. മല അരയ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ കെ.ആർ. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ഐക്യ മല അരയ മഹാസഭ സംസ്ഥാന പ്രസിഡന്റ് സി.ആർ. ദിലീപ്കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.സജീവ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. സഭയുടെ സംസ്ഥാന സ

ഉത്രവധം; ഭർത്താവ് സൂരജിന്‌ ഇരട്ട ജീവപര്യന്തം

കേരള പോലീസിന്റെ കുറ്റാന്വേഷണചരിത്രത്തിലെ അത്യപൂർവമായ അഞ്ചൽ ഉത്ര വധക്കേസിൽ പ്രതി ഭർത്താവ് സൂരജിന് ഇരട്ട ജീവപര്യന്തം ശിക്ഷവിധിച്ചു. കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം മനോജാണ് ശിക്ഷ പ്രസ്താവിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. 2020 മേയ് ഏഴിനാണ് അഞ്ചൽ ഏറം വെള്ളശ്ശേരിൽവീട്ടിൽ ഉത്രയെ (25) സ്വന്തംവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് അടൂർ പറക്കോട് സ്വദേശി സൂരജ് (27) ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനുംവേണ്ടി പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ആസൂത്രിത കൊല (ഇന്ത്യൻ ശിക്ഷാനിയമം 302-ാം വകുപ്പ്), നരഹത്യാശ്രമം (307ാം വകുപ്പ്), വിഷംനൽകി പരിക്കേൽപ്പിക്കൽ (328ാം വകുപ്പ്), തെളിവുനശിപ്പിക്കൽ (201 -ാം വകുപ്പ്) എന്നീ കുറ്റകൃത്യങ്ങൾ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു.

'വെല്‍ക്കം സൂപ്പര്‍ ഹീറോ ´ വിമാനത്തില്‍ പിറന്ന കുഞ്ഞ് ഷോണ്‍ ഉടന്‍ കേരളത്തിലേക്ക് പറക്കും

Click here to join our WhatsApp Group ഒക്ടോബര്‍ അഞ്ചിനാണ് ലണ്ടന്‍-കൊച്ചി എയര്‍ ഇന്ത്യ വിമാനത്തില്‍ മലയാളി യുവതിയായ മരിയ ഫിലിപ്പ് പ്രസവിച്ചത്. വിമാനം പുറപ്പെട്ട് അധികനേരം കഴിയുന്നതിന് മുന്‍പ് യുവതിക്ക് വേദന അനുഭവപ്പെടുകയായിരുന്നു. ഫ്രാങ്ക്ഫർട്ട്: വിമാനയാത്രയ്ക്കിടെ പിറന്ന മലയാളി യുവതിയുടെ കുട്ടിക്ക് അടിയന്തര പാസ്പോർട്ട് അനുവദിച്ച് ജർമനിയിലെ ഇന്ത്യൻ കോൺസുലേറ്റ്.യാത്രയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കുട്ടിയും കുടുംബവും ഉടൻ ഫ്രാങ്ക്ഫർട്ടിൽ നിന്ന് കേരളത്തിലേക്ക് പറക്കും. ഒക്ടോബർ അഞ്ചിനാണ് ലണ്ടൻ-കൊച്ചി എയർ ഇന്ത്യ വിമാനത്തിൽ മലയാളി യുവതിയായ മരിയ ഫിലിപ്പ് പ്രസവിച്ചത്. വിമാനം പുറപ്പെട്ട് അധികനേരം കഴിയുന്നതിന് മുൻപ് യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടർമാരുടെയും നാല് നഴ്സുമാരുടെയും കാബിൻ ജീവനക്കാരുടെയും സഹായത്തോടെ യുവതി പ്രസവിച്ചു. പിന്നീട് ജർമനിയിലെ ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ഇറക്കി യുവതിയേയും കുട്ടിയേയും ആശുപത്രിയിലേക്ക് മാറ്റി. Click here to join our WhatsApp Group ഷോൺ എന്നാണ് കുഞ്ഞിന് പേര് നൽക

ശബരിമല കാനനപാത അടച്ചതിനു പിന്നിൽ ഗൂഢാലോചന : മല അരയ മഹാസഭ

CLICK HERE TO WATCH VIDEO കോവിഡ്നിയന്ത്രണങ്ങൾ മറയാക്കി ശബരിമല തീർത്ഥാടനത്തിനുള്ള യഥാർത്ഥ പാതയായ പരമ്പരാഗത കാനനപാത അടച്ചതിനു പിന്നിൽ ഗൂഢാലോചനയുണ്ട്. ശബരിമലക്കുള്ളമറ്റു പ്രധാന പാതകളെല്ലാം തുറന്നു നൽകിയിട്ടും കാനനപാത ഇത്തവണയും തുറന്നു നൽകാൻ തയ്യാറായിട്ടില്ല.സർക്കാരിൻ്റെയും ബോർഡിൻ്റെയും നടപടി വിശ്വാസ വിരുദ്ധവും ആചാരവിരുദ്ധവുമാണ് ഇത് അംഗീകരിക്കാനാകില്ല. തീർത്ഥാടകർക്കായി പരമ്പരാഗത പാത ഉടൻ തുറന്നു നൽകിയില്ലെങ്കിൽ ശക്തമായ പ്രതിക്ഷേധത്തിനിടയാക്കും.  പാത അടക്കുന്നതിനു മുൻപ് ആരുമായുo ചർച്ച നടത്തിയില്ല. ഇതുമായി ആലോചനനടത്താതിരുന്നത് ബോധപൂർവ്വമാണ്.. കഴിഞ്ഞ വർഷമാണ് ആദ്യമായി പാത അടച്ചത് അന്ന് ഐക്യ മല അരയ മഹാസഭ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. കാനനപാതയിലൂടെ ശബരീശ ദർശനം നടത്തുമെന്ന് പ്രതിഞ്ജ എടുത്ത ഭക്തർ കാൽനടയായി പോലിസ് ബാരിക്കേഡ് ഭേദിച്ച് കാനനപാതയിലൂടെ യാത്ര ചെയ്ത് ശബരീശ ദർശനം നടത്തുകയായിരുന്നു. അന്ന് മല അരയ ഭക്തർക്കു മാത്രമായി 'പാത തുറന്നു നൽകി.എന്നാൽ ഈ വർഷവും പാത അടച്ചു. ഈ പാത സ്ഥിരമായി അടക്കാനും ചരിത്ര സ്മൃതികളെ വിസ്മൃതിയിലാഴ്ത്താനും,ദേവസ്വം ബോർഡ് ൻ്റെ മാത്രം അമ്പലങ്ങളിൽ വരുമാനം ലഭിക്കുന്നതിന

ശബരിമലയിൽ 25,000 പേർക്ക് പ്രവേശനം | പമ്പയിൽ സ്നാനത്തിന് അനുമതി നൽകും

Click here to join our WhatsApp Group ശബരിമലയിൽ മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് ആദ്യ ദിവസങ്ങളിൽ പ്രതിദിനം 25,000 പേരെ പ്രവേശിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. എണ്ണത്തിൽ മാറ്റം വേണമെങ്കിൽ പിന്നീട് ചർച്ച ചെയ്ത് ആവശ്യമായ നടപടി സ്വീകരിക്കും. വെർച്വൽ ക്യൂ സംവിധാനം തുടരും. 10 വയസ്സിന് താഴെയും 65 വയസ്സിന് മുകളിലുമുള്ള തീർഥാടകർക്കും പ്രവേശനം അനുവദിക്കും. രണ്ട് ഡോസ് കോവിഡ് വാക്‌സിൻ എടുത്തവർ അല്ലെങ്കിൽ ആർ.ടി.പി. സി. ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കാവും പ്രവേശനം നൽകുക. Click here to join our WhatsApp Group അഭിഷേകം ചെയ്ത നെയ്യ് എല്ലാവർക്കും കൊടുക്കുന്നതിന് ദേവസ്വംബോർഡ് സംവിധാനമൊരുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദർശനം കഴിഞ്ഞ് സന്നിധാനത്ത് തങ്ങാൻ അനുവദിക്കില്ല. ഇക്കാര്യത്തിൽ കഴിഞ്ഞ വർഷത്തെ നില തുടരും. എരുമേലി വഴിയുള്ള കാനനപാത, പുൽമേട് വഴി സന്നിധാനത്ത് എത്തുന്ന പരമ്പരാഗത പാത എന്നിവയിലൂടെ തീർത്ഥാടകരെ അനുവദിക്കില്ല. Click here to join our WhatsApp Group പമ്പയിൽ സ്നാനത്തിന് അനുമതി നൽകും. വാഹനങ്ങൾ നിലയ്ക

ജ്യൂസാണെന്നു കരുതി മദ്യം കുടിച്ച അഞ്ചുവയസുകാരന് ദാരുണാന്ത്യം

 മുത്തച്ഛന്റെ മദ്യം ജ്യൂസാണെന്നുകരുതി കുടിച്ച അഞ്ചുവയസുകാരന് ദാരുണാന്ത്യം.  തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയിലാണ് സംഭവം. കന്നികോവില്‍ സ്ട്രീറ്റിലെ രുകേഷ് എന്ന അഞ്ചുവയസുകാരനാണ് മരിച്ചത്.  മദ്യം കുടിച്ച കുട്ടിക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെടുകയും ഇതുകണ്ട ആസ്മ രോഗികൂടിയായ മുത്തച്ഛന്‍ ചിന്നസ്വാമി ബോധരഹിതനാകുകയും പിന്നാലെ മരണപ്പെടുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേരെയും രക്ഷിക്കാന്‍ സാധിച്ചില്ല. ഇവരുടെ മൃതദേഹം വെല്ലൂര്‍ മെഡിക്കല്‍ കോളേജിലാണ് സൂക്ഷിച്ചിട്ടുള്ളത്.

പട്ടികജാതി/വർഗക്കാർക്ക് സൗജന്യ കോഴ്‌സുകൾ

Click here to join our WhatsApp Group കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയ ത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി/വർഗക്കാരായ യുവതീയുവാക്കളുടെ തൊഴിൽ സാധ്യത വർധിപ്പിക്കുന്നതിനു വേണ്ടി ടൈപ്പ്‌റൈറ്റിംഗ്, സ്റ്റെനോഗ്രാഫി തുടങ്ങിയ വിഷയങ്ങളിൽ സൗജന്യ പരിശീലനം നൽകുന്നു. നവംബർ മുതൽ ആരംഭിക്കുന്ന പ്രസ്തുത കോഴ്‌സിൽ 30 വയസ്സിനു താഴെ പ്രായമുള്ള 12-ാം ക്ലാസ്സോ അതിനു മുകളിലോ പാസ്സായവർക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ 0471-2332113, 8304009409 എന്ന ഫോൺ നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും മേൽപറഞ്ഞിട്ടുള്ള ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

മൂന്നാം വർഷ ബിരുദ ക്ലാസ്സുകൾ ഇന്ന് മുതൽ ആരംഭിച്ചു

ശ്രീ ശബരീശ കോളേജിൽ മൂന്നാം വർഷ ബിരുദ ക്ലാസ്സുകൾ ആരംഭിച്ചു. അധ്യാപകരെയും സഹപാഠികളെയും നേരിൽ കണ്ട സന്തോഷത്തിൽ വിദ്യാർത്ഥികൾ . മൂന്നാം വർഷ ബിരുദ ക്ലാസ്സുകൾ ഇന്ന് മുതൽ ആരംഭിച്ചു. ഓൺലൈൻ പഠന കാലത്തിൽ നിന്ന് ക്യാമ്പസ് ജീവിതത്തിലേക്ക് കടന്ന സന്തോഷത്തിലാണ് ശ്രീ ശബരീശ കോളേജിലെ വിദ്യാർത്ഥികൾ. കൂടാതെ, അധ്യാപകരെയും, സഹപാഠികളെയും നേരിൽ കാണുന്ന ആഹ്ളാദത്തിലും . കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചാണ് ക്ലാസ്സുകൾ നടക്കുന്നത്. വിദ്യാർത്ഥികൾ സാമൂഹിക അകലം പാലിക്കണം. മാസ്ക് ധരിക്കണം. കൂടാതെ കൈകൾ ഇടക്കിടെ സാനിറ്റൈസ് ചെയ്യണം.

അന്താരാഷ്ട്ര യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ പുതുക്കി

Click here to join our WhatsApp Group അന്താരാഷ്ട്ര യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ പുതുക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. യുകെയിൽ നിന്നും വരുന്നവർക്ക് 10 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാക്കി. സൗത്ത് ആഫ്രിക്ക, ബ്രസീൽ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്ക് ഏഴ് ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ ആവശ്യമാണ്. എല്ലാ അന്താരാഷ്ട്ര യാത്രക്കാരും എയർപോർട്ടിൽ എത്തുമ്പോൾ ആർ.ടി.പി.സി.ആർ. പരിശോധന നടത്തണം. ബാക്കിയുള്ള രാജ്യങ്ങളിൽ നിന്നും വരുന്നവരുടെ എയർപോർട്ടിൽ നിന്നുള്ള ആർ.ടി.പി.സി.ആർ. പരിശോധന നെഗറ്റീവാണെങ്കിൽ 14 ദിവസത്തെ സ്വയം നിരീക്ഷണം ആവശ്യമാണ്. എന്തെങ്കിലും രോഗലക്ഷണമുള്ളവർ ഉടൻ തന്നെ ആർ.ടി.പി.സി.ആർ. പരിശോധന നടത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. ഇതുകൂടാതെ യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലാന്റ്, സിംബാവ്വെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും വന്നവരുടെ സാമ്പിളുകൾ ജനിതകമാറ്റം വന്ന വൈറസിന്റെ പരിശോധനയ്ക്കും അയയ്ക്കുന്നതാണ്.

ശബരിമലയുടെ ചരിത്രം ചെമ്പോല തിട്ടൂരത്തിൽ നിന്നല്ല : പി .കെ സജീവ്

Click here to watch video ശബരിമലയുടെ ചരിത്രം ചെമ്പോല തിട്ടൂരത്തിൽ നിന്നല്ല എന്ന് പി .കെ സജീവ്. Click here to watch video  ചരിത്രം അന്വേഷിക്കുന്നവർ ശബരിമലയുടെ മുഴുവൻ ചരിത്രവും അന്വേഷിക്കണം ശബരിമലയുടെ യഥാർത്ഥ അവകാശികൾക്ക് ക്ഷേത്രം തിരിച്ചുനൽകണമെന്നും മല അരയ മഹാസഭ നേതാവ് പി കെ സജീവ് ആവശ്യപ്പെട്ടു

സംസ്ഥാനത്ത് ഈ മാസം 25 മുതൽ തീയേറ്ററുകൾ തുറക്കാൻ തീരുമാനം

   Click here to join our WhatsApp Group സംസ്ഥാനത്ത് ഈ മാസം 25 മുതൽ തീയേറ്ററുകൾ തുറക്കാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനമെടുത്തത്. തീയേറ്ററുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മാർഗരേഖ തയ്യാറാക്കും. ചലച്ചിത്ര മേഖലയിൽനിന്നുള്ളവരുടെ തുടർച്ചയായ ആവശ്യവും സമ്മർദ്ദവും പരിഗണിച്ചാണ് സർക്കാർ തീരുമാനം. തീയേറ്ററുകളെ കൂടാതെ ഇൻഡോർ ഓഡിറ്റോറിയങ്ങളും ഒക്ടോബർ 25 മുതൽ നിബന്ധനകളോടെ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച ജീവനക്കാരെ ഉൾപ്പെടുത്തി, രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർക്കാകും ഇവിടങ്ങളിൽ പ്രവേശനം. അൻപതു ശതമാനം സീറ്റിങ് കപ്പാസിറ്റിയിലാണ് പ്രവർത്തനം അനുവദിച്ചിട്ടുള്ളത്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ജീവനക്കാരെയും അധ്യാപകരെയും വിദ്യാർഥികളെയും ഉൾപ്പെടുത്തി ഒക്ടോബർ 18 മുതൽ സംസ്ഥാനത്തെ കോളേജുകളിലെ എല്ലാ വർഷ ക്ലാസ്സുകളും മറ്റ് പരിശീലന സ്ഥാപനങ്ങളിലെ ക്ലാസുകളും ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്. അതേസമയം, വിവിധ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. പകരം രണ്ട് ഡോസ് വാക്സിനേഷൻ നിബന്ധന മതിയാകും. കല്യാണ

സന്നദ്ധ രക്തദാനത്തിനായി മുന്നോട്ട് വരണം: മന്ത്രി വീണാ ജോർജ്

https://chat.whatsapp.com/HerEL4g9kzmHP1tOotZVdn സന്നദ്ധ രക്തദാനത്തിനായി കൂടുതൽ പേർ മുന്നോട്ട് വരണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആരോഗ്യമുള്ള ഏതൊരാൾക്കും രക്തം ദാനം ചെയ്യാവുന്നതാണ്. മടികൂടാതെ കൂടുതൽ സ്ത്രീകളും സന്നദ്ധ രക്തദാനത്തിനായി മുന്നോട്ട് വരണം. സംസ്ഥാനത്ത് പ്രതിവർഷം ആവശ്യമായി വരുന്ന രക്തത്തിൽ സന്നദ്ധ രക്തദാനത്തിലൂടെ ഇപ്പോൾ ലഭിക്കുന്നത് 84 ശതമാനമാണ്. ഇത് 100 ശതമാനത്തിൽ എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ദേശീയ സന്നദ്ധ രക്തദാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗോർഖി ഭവനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രക്തദാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ആവിഷ്‌ക്കരിച്ച 'സസ്നേഹം സഹജീവിക്കായി' എന്ന ക്യാമ്പയിന്റെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു. സന്നദ്ധ രക്തദാന മേഖലയിൽ സ്തുത്യർഹമായ സേവനം നടത്തിയ സംഘടനകൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. ന്യൂ ഇന്ത്യാ @75 എന്ന പരിപാടിയിലെ വിജയികൾക്ക് മന്ത്രി സമ്മാനങ്ങൾ നൽകി. കെ.എസ്.എ.സിന്റെ ഗുഡ്വിൽ അംബസഡർമാരായ മഞ്ജുവാര്യർ, നീരജ് മാധവ് എന്നിവർ ഓൺലൈനായി ആശംസകൾ അർപ്പിച്ചു. ആരോഗ്യ വകുപ്പ് പ്രിൻസിപ