Skip to main content

Posts

Showing posts from December, 2021

സമുദ്രത്തിലേക്ക് 6000 മീറ്റര്‍ ആഴത്തില്‍ മനുഷ്യനെ അയക്കാന്‍ ISRO

ഇന്ത്യയുടെ ബഹിരാകാശ സംഘടനയായ ഇസ്രോ പുതിയൊരു പരീക്ഷണത്തിനൊരുങ്ങുന്നു. സമുദ്രത്തിന്റെ ആഴങ്ങളിലേക്ക് മനുഷ്യനെ എത്തിക്കാനാവുന്ന ഒരു പേടകം സൃഷ്ടിക്കുകയാണ് ലക്ഷ്യം. അതായത്, 6,000 മീറ്റര്‍ ആഴത്തില്‍ സമുദ്രത്തിലേക്ക് മനുഷ്യനെ അയക്കുന്നതിനുള്ള ഒരു പ്രത്യേക ഗോളം വികസിപ്പിക്കുകയാണെന്ന് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) മിഷന്‍ പാര്‍ലമെന്റില്‍ വെളിപ്പെടുത്തി. ഗവണ്‍മെന്റിന്റെ 'ഡീപ് ഓഷ്യന്‍ മിഷന്റെ' ഭാഗമായിരിക്കും ഈ സംരംഭം. സമുദ്രങ്ങളുടെ ആഴമേറിയ ഭാഗങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം ഈ സബ്മെര്‍സിബിള്‍ ആയിരിക്കും. സയന്‍സ്, ടെക്‌നോളജി ആന്‍ഡ് എര്‍ത്ത് സയന്‍സസ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പ്രസ്താവിച്ച പദ്ധതി പ്രകാരം ഇതിന് 'സമുദ്രയാന്‍' എന്ന് പേരിട്ടു. സിംഗ് പറയുന്നതനുസരിച്ച്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജി, 500 മീറ്റര്‍ ജലത്തിന്റെ റേറ്റിംഗിനായി ഒരു മനുഷ്യനെ ഉള്‍ക്കൊള്ളുന്ന സബ്മേഴ്സിബിള്‍ വികസിപ്പിക്കുകയും പരീക്ഷിക്കുകയും ചെയ്തു. 6,000 മീറ്റര്‍ ജലത്തിന്റെ ആഴത്തിലുള്ള റേറ്റിംഗിനുള്ള മനുഷ്യനെ കയറ്റാവുന്ന ഒരു ടൈറ്റാനിയം അലോയ്

ഉന്നത വിദ്യാഭ്യാസത്തിന് അവസരമൊരുക്കി ട്രൈബൽ ആർട്സ് & സയൻസ് കോളജ് ; TASC

നവോത്ഥാന സർക്കാർ നവോത്ഥാന പ്രസ്ഥാനത്തിന് അനുവദിച്ച എയ്ഡഡ് കോളജ് .  ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുത്തൻ പ്രതീക്ഷകൾ പകർന്ന് വയനാട്ടിൽ നിന്നുള്ള കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് ആദ്യ അഡ്മിഷൻ നൽകി പ്രവേശന നടപടികൾ ആരംഭിച്ചു. TASC പ്രിൻസിപ്പൽ ഇൻചാർജ് ഡോ.' സി.കെ. സ്മിത ശ്രീശബരീശ കോളജ് പ്രിൻസിപ്പൽ ഇൻചാർജ് പ്രൊഫ: വി.ജി.ഹരീഷ് കുമാർ എന്നിവരോടൊപ്പം വിദ്യാർത്ഥികളും ഓഫീസ് സ്റ്റാഫും സഭാ നേതാക്കളും. മെരിറ്റും,സംവരണ മാനന്ദണ്ഡങ്ങളും പാലിച്ച് B.A Economics, B .Sc Food science & Quality Control എന്നീകോഴ്സുകളിലായി 64 സീറ്റുകളിലേക്കാണ് പ്രവേശനം നടക്കുന്നത് '

ഹെലികോപ്റ്റർ അപകടം; ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങും മരണത്തിന് കീഴങ്ങി

സംയുക്താ സേനാ മേധാവി ബിപിൻ റാവത്തിന്റെയും മറ്റ് പന്ത്രണ്ട് പേരുടെയും മരണത്തിൽ കലാശിച്ച കൂനൂരിലെ സൈനിക ഹെലികോപ്ടർ അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്ടൻ വരുൺ സിങ് അന്തരിച്ചു. ആരോഗ്യനില ഗുരുതരമായതിന് പിന്നാലെ വെല്ലിങ്ടണ്ണിലെ സൈനിക ആശുപത്രിയിൽനിന്ന് ബെംഗളൂരുവിലെ കമാൻഡ് ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. ഇതോടെ ബിപിൻ റാവത്തിനൊപ്പം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മുഴുവൻ ആളുകളും മരണത്തിന് കീഴടങ്ങി.

16, 17 തിയതികളില്‍ ബാങ്ക് പണിമുടക്ക്: ഇടപാടുകള്‍ തടസ്സപ്പെട്ടേക്കാം.

പൊതുമേഖല ബാങ്കുകള്‍ സ്വകാര്യവത്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ രണ്ടുദിവസത്തെ പണിമുടക്കിന് ആഹ്വാനംചെയ്തു.  യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ്(യുഎഫ്ബിയു)ന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 16, 17 തിയതികളിലാണ് പണമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.  എസ്ബിഐ, പിഎന്‍ബി, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ആര്‍ബിഎല്‍ തുടങ്ങിയ ബാങ്കുകള്‍ ഇടപാടുകള്‍ തടസ്സപ്പെട്ടേക്കാമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ നടപടികളെടുത്തിട്ടുണ്ടെന്ന് ബാങ്കുകള്‍ അറിയിച്ചു.  നടപ്പ് സാമ്പത്തിക വര്‍ഷംതന്നെ രണ്ട് പൊതുമേഖല ബാങ്കുകള്‍ സ്വകാര്യ വത്കരിക്കുമെന്ന് കഴിഞ്ഞ ഫെബ്രുവരിയിലെ ബജറ്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു.

ഐക്യ മല അരയ മഹാസഭയുടെ ഉന്നത വിദ്യാഭ്യാസ സന്ദേശ യാത്രക്ക് കോട്ടയം ജില്ലയിൽ ഉജ്വല സ്വീകരണം

മുരിക്കുംവയൽ: ഐക്യ മല അരയ മഹാസഭ ഇടുക്കി, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ സംഘടിപ്പിച്ചിരിക്കുന്ന ഉന്നത വിദ്യാഭ്യാസ സന്ദേശ യാത്ര കോട്ടയം ജില്ലയിലെ വിവിധ ഗ്രാമങ്ങളിൽ പര്യടനം നടത്തി. സഭയുടെ വിദ്യാഭ്യാസ ഏജൻസിയായ മല അരയ എഡ്യൂക്കേഷണൽ ട്രസ്റ്റിന് കീഴിൽ ഇടുക്കി ജില്ലയിലെ നാടുകാണിയിൽ ട്രൈബൽ ആർട്സ് & സയൻസ് കോളേജ് സ്ഥാപിച്ച നേതൃത്വത്തിന് സന്ദേശ യാത്രയിൽ കുറ്റിപ്ളങ്ങാട്, മുരിക്കും വയൽ, പ്ലാക്കപടി, പുഞ്ചവയൽ, പാക്കാനം, മാങ്ങാപ്പെട്ട , കോസടി, കൊമ്പുകുത്തി, മൂഴിക്കൽ, ആനക്കല്ല്, കാളകെട്ടി എന്നീ കേന്ദ്രങ്ങളിൽ വമ്പിച്ച സ്വീകരണം നൽകി.  ഐക്യ മലഅരയ മഹാസഭ സംസഥാന പ്രസിഡന്റ് സി.ആർ. ദിലീപ്കുമാർ, ജനറൽ സെക്രട്ടറി പി.കെ. സജീവ്, മല അരയ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ കെ.ആർ. ഗംഗാധരൻ , സഭാ വൈസ് പ്രസിഡന്റ് K K വിജയൻ , മുരിക്കുംവയൽ ശ്രീ ശബരീശാ ആർട്ട്സ് & സയൻസ് കോളേജ് പ്രിൻസിപ്പൽ പ്രൊ. VG ഹരീഷ് കുമാർ, ഐക്യ മല അരയ മഹാസഭ കോട്ടയം ജില്ലാ സെക്രട്ടറി ദിവാകരൻ അറക്കുളം, ഇടുക്കി  ജില്ലാ സെക്രട്ടറി എം.കെ. സജി, മല അരയ എഡ്യൂക്കേഷണൽ ട്രസ്റ്റ് വൈസ് ചെയർപേഴ്സൺ ഷൈലജ നാരായണൻ തുടങ്ങിയവർ വിവിധ

സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചു; രോഗം യുകെയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്ക്

സംസ്ഥാനത്ത് കോവിഡിന്റെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. യു.കെയിൽ നിന്നുവന്ന എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത് യു.കെയിൽ നിന്ന് അബുദാബിയിൽ എത്തിയ ശേഷം ഇതിഹാദ് എയർവെയ്സിൽ ഡിസംബർ ആറിനാണ് ഇയാൾ കൊച്ചിയിലെത്തിയത്. വിമാനത്താവളത്തിൽ നടത്തിയ ആദ്യ പരിശോധനയിൽ കോവിഡ് ഫലം നെഗറ്റീവായിരുന്നു. രണ്ടാമത്തെ ദിവസം നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. ഇദ്ദേഹത്തോടൊപ്പം കൊച്ചിയിലെത്തിയ ഭാര്യയും ഭാര്യാമാതാവും കോവിഡ് പോസിറ്റിവായതായും മന്ത്രി അറിയിച്ചു. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. രോഗിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തിയിട്ടുണ്ടെന്നും വിമാനത്തിലുണ്ടായിരുന്ന 149 യാത്രക്കാരേയും വിവരം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ജന.ബിപിൻ റാവത്ത് അന്തരിച്ചു ; മരണം സ്ഥിരീകരിച്ച് വ്യോമസേന

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യ മാദുലിക റാവത്തും അടക്കം ഉള്‍പ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തില്‍ കോപ്റ്ററില്‍ ഉണ്ടായിരുന്ന പതിനാലില്‍ പതിമൂന്ന് പേരും കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു. കുനൂർ കട്ടേരിക്ക് സമീപമായിരുന്നു ഹെലിക്കോപ്ടർ തകർന്നുവീണത്. കുനൂരിൽ നിന്ന് വെല്ലിങ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രാമധ്യേയാണ് അപകടം സംഭവിച്ചത്.

കലാലയങ്ങളിൽ മതേതരത്വം പുലരണം ; റജി സഖറിയ

Click here to watch video മുരിക്കുംവയൽ : കലാലയങ്ങളിൽ മതേതരത്വം പുലരണമെന്നും, വിദ്യാർത്ഥികൾ ചരിത്ര ബോധമുള്ളവരായി മാറണമെന്നും എം.ജി. സർവ്വകലാശാല സിൻഡിക്കറ്റ് അംഗം അഡ്വ. റജി സഖറിയ പറഞ്ഞു. ശ്രീ ശബരീശ കോളേജ് സോഷ്യൽ വർക്ക് വിഭാഗം സംഘടിപ്പിച്ച എം. എസ്.ഡബ്ല്യൂ ബിരുദാനന്തര ബിരുദ ദാനചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.  മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഡോ. സാബു തോമസ് ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാർത്ഥികൾ ലോകോത്തര പ്രതിഭകളായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. മല അരയ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ കെ. ആർ. ഗംഗാധരൻ IRS അധ്യക്ഷത വഹിച്ചു. ഐക്യ മല അരയ മഹാസഭ സംസ്ഥാന പ്രസിഡന്റ് സി.ആർ. ദിലീപ്കുമാർ അനുഗ്രഹപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. വീ.ജി. ഹരീഷ്കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ്, ബ്ലോക്ക് മെമ്പർ പ്രദീപ്, ഐ.എ.എസ്.എസ്.ഡബ്ല്യൂ എക്സിക്യൂട്ടീവ് ഓഫീസർ രശ്മി പാൻഡ്യ, ഡെൽഹി യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. സഞ്ജയ് ഭട്ട്, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് പ്രൊഫസർ ഡോ. ബിപിൻ ജോജോ, പാൻ ആഫ്രിക്ക ക്രിസ്ത്യൻ സർവ്വകലാശാലയിൽ നിന്നും ഡോ. വിൽക്കിൻസ് മുഹൻജി , ബംഗ

TASC അനുമതിപത്രം കൈപ്പറ്റി

ഉന്നത വിദ്യാഭ്യാസ മന്ത്രി ആദരണീയ ശ്രീമതി ആർ.ബിന്ദുവിൽ നിന്ന് TASC അനുമതിപത്രം കൈപ്പറ്റി ഐക്യ മല അരയ മഹാസഭയ്ക്ക് സംസ്ഥാന സർക്കാർ എയ്ഡഡ് മേഖലയിൽ അനുവദിച്ച ട്രൈബൽ ആർട്സ് & സയൻസ് കോളേജിന്റെ എൻ.ഒ.സി. ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയിൽ നിന്നും ഐക്യ മല അരയ മഹാസഭ സംസ്ഥാന പ്രസിഡന്റ് ശ്രീ. സി.ആർ. ദിലീപ്കുമാർ , മല അരയ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ശ്രീ. കെ.ആർ. ഗംഗാധരൻ IRS, ശ്രീ ശബരീശ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. വീ. ജി. ഹരീഷ്കുമാർ എന്നിവർ ഏറ്റുവാങ്ങുന്നു.

ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളേജിൻ്റെ അധിപയായി ഡോ: സി.കെ. സ്മിത ചേലപ്ലാക്കൽ ചുമതലയേറ്റു

നാടുകാണി:നവോത്ഥാന പ്രസ്ഥാനമായ ഐക്യ മല അരയ മഹാസഭയുടെ വിദ്യാഭ്യാസ ഏജൻസിയായ മല അരയ എഡ്യൂക്കേഷണൽ ട്രസ്റ്റിന് (MET )സംസ്ഥാന സർക്കാർ പുതുതായി അനുവദിച്ച ട്രൈബൽ ആർട്സ് & സയൻസ് കോളജ് പ്രിൻസിപ്പൽ ഇൻചാർജ് ആയി ഡോ.സി.കെ. സ്മിത ചുമതലയേറ്റു. സ്ത്രീ പുരുഷ തുല്യതക്കു വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനം എന്ന നിലയിൽ പുതിയ കോളജിൻ്റെ പ്രിൻസിപ്പൽ ഇൻചാർജിൻ്റെ ചുമതല സമുദായത്തിലെഒരു വനിതക്കു തന്നെയാണ്. ആദ്യകോളജിൻ്റെ തലവൻ സഭാംഗമായ പ്രൊഫ: വി.ജി.ഹരീഷ്കുമാറാണ്. ഉന്നതബിരുദധാരിയും ദേശീയ അന്തർദേശീയ തലങ്ങളിൽശ്രദ്ധ നേടിയ വനിതയും മല അരയ സമുദായാംഗവും സഭാ അംഗവുമായ ഡോ: സി.കെ.സമിതയാണ് TASC പ്രിൻസിപ്പൽ ഇൻചാർജ് ആയി ചുമതലയേൽക്കുന്നത്. ഇടുക്കി ജില്ലയിൽ, ഉടുമ്പന്നൂർ പഞ്ചായത്തിൽഉപ്പുകുന്ന് സ്വദേശിയാണ് Dr. C K Smitha. നിലവിൽ കൊച്ചിൻ സർവകലാശാലയിലെ ഡിപ്പാർട്മെന്റ് ഓഫ് മറൈൻ ബയോളജി, മൈക്രോബയോളജി ആൻഡ് ബയോകെമിസ്ട്രിയിൽ യൂ ജി സി പോസ്റ്റ്‌ ഡോക്ടറൽ ഫെലോ ആണ്.  2001ൽ മഹാത്മാ ഗാന്ധി സർവകലാശാലയിൽ നിന്നും സൂവോളജിയിൽ ബിരുദവും, 2003 ൽ കൊച്ചിൻ സർവകലാശാലയിൽ നിന്ന് മറൈൻ ബയോളജിയിൽ ബിരുദാനന്ദര ബിരുദവും 2011 ൽ മറൈൻ

മോഹൻലാൽ നായകനായ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച കാഞ്ഞിരപ്പള്ളി സ്വദേശി പൊലീസ് പിടിയിൽ

മോഹൻലാൽ നായകനായ 'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രം ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. കാഞ്ഞിരപ്പള്ളി സ്വദേശിയായ നസീഫ് ആണ് പോലീസ് കസ്റ്റഡിയിലായത്. സിനിമാ കമ്പനി എന്ന ടെലിഗ്രാം ആപ്പിലൂടെയാണ് ഇയാൾ തീയറ്ററിൽ ഹിറ്റായി മാറിയ മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം എന്ന ചലച്ചിത്രത്തിൻ്റെ വ്യാജ പ്രിൻ്റ് പ്രചരിപ്പിച്ചത്. പ്രിൻ്റ് പ്രചരിപ്പിച്ചതിനെ തുടർന്ന് സൈബർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞത്. എരുമേലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടുന്നത്. മലയോര മേഖലയിലും നിരവധിപ്പേർ കൂടുമെന്നാണ് സൂചന.

അമിതമായ മൊബൈൽ ഫോൺ ഉപയോഗം മാതാപിതാക്കൾ വിലക്കിയതിനെ തുടർന്ന് കിടങ്ങൂരിൽ 11 വയസ്സുകാരൻ ആത്മഹത്യ ചെയ്തു

പാലാ: കോവിഡ് മഹാമാരിയുടെ സമയത്ത് സ്കുളുകളിലെ പഠനം ഓൺലൈനാക്കിയതോടു കൂടി അമിതമായ ഫോൺ ഉപയോഗത്തിലേക്ക് കുട്ടികളെ എത്തിച്ചു. മാതാപിതാക്കൾക്ക് ശാസിക്കാൻ പോലും വയ്യാത്ത അവസ്ഥയിൽ എത്തിയിരിക്കുകയാണ്. അമിതമായ മൊബൈൽ ഫോൺ ഉപയോഗം മാതാപിതാക്കൾ വിലക്കിയതിനെ തുടർന്ന് 11 വയസുകാരൻ ആത്മഹത്യ ചെയ്തു .കുമ്മണ്ണൂർ പാറയ്ക്കാട്ട് രാജു-സിനി ദമ്പതികളുടെ മകൻ സിയോൺ രാജു(11)ആണ് മുറിയ്ക്കുള്ളിൽ തൂങ്ങി മരിച്ചത്. ഏഴാം ക്ലാസ്സുകാരനായ സിയോണിന്റെ അമിതമായ മൊബൈൽ ഉപയോഗം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു മാതാപിതാക്കൾ ഫോൺ വാങ്ങി വെക്കുകയായിരുന്നു.   വീട്ടുകാരോട് പിണങ്ങി മുറിക്കുള്ളിൽ കയറി വാതിലടച്ച സിയോണിനെ സമയം ഏറെയായിട്ടും കാണാഞ്ഞതിനെ തുടർന്നു വാതിലിൽ മുട്ടി വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടർന്ന് വാതിൽ തകർത്തു മുറിക്കുള്ളിൽ കയറിയപ്പോഴാണ് സിയോണിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും.

സംസ്ഥാന സർക്കാർ അനുവദിച്ച ട്രൈബൽ ആർട്സ് & സയൻസ് കോളജിൽ ബിരുദ പ്രവേശനത്തിന് 2021ഡിസംബർ 17 വരെ അപേക്ഷിക്കാം

സംസ്ഥാന സർക്കാർ അനുവദിച്ച ട്രൈബൽ ആർട്സ് & സയൻസ് കോളജിൽ ബിരുദ പ്രവേശനത്തിന് 2021ഡിസംബർ 17 വരെ അപേക്ഷിക്കാം. നവോത്ഥാന പ്രസ്ഥാനമായ ഐക്യ മലഅരയ മഹാസഭയുടെ വിദ്യാഭ്യാസ ഏജൻസിയായ മല അരയ എഡ്യൂക്കേഷണൽ ട്രസ്റ്റിൻ്റെ ഉടമസ്ഥതയിൽ,ഇടുക്കി ജില്ലയിൽ നാടുകാണിയിൽ എയ്ഡഡ് മേഖലയിൽ സംസ്ഥാന സർക്കാർ പുതുതായി അനുവദിച്ച ട്രൈബൽ ആർട്സ് & സയൻസ് കോളജിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. ഏറെ തൊഴിൽ സാധ്യതയുള്ള കോഴ്‌സുകളാണ് അനുവദിച്ചിരിക്കുന്നത്. സർക്കാർ ഫീസിൽ വിദ്യാർത്ഥികൾക്ക് പഠിക്കാം. താമസ സൗകര്യം ലഭ്യമാണ്. അപേക്ഷിക്കാൻ പരിമിതമായ സമയമാണുള്ളത്. കോഴ്സുകളും യോഗ്യതയും ചുവടെ ചേർക്കുന്നു. ' 1 *ബി.എ.എക്കണോമിക്സ്* -40 സീറ്റ് . (ഏതെങ്കിലും വിഷയത്തിൽ +2) 2. *ബി.എസ്.സി. ഫുഡ് സയൻസ് & ക്വാളിറ്റി കൺട്രോൾ* - 24 സീറ്റ്. യോഗ്യത:സയൻസ് വിഷയത്തിൽ പ്ളസ് ടു/തത്തുല്യം എന്നതിനോടൊപ്പം ഫിസിക്സ് , കെമിസ്ട്രി, ബയോളജി/ മാത്തമാറ്റിക്സ് അല്ലെങ്കിൽ ഹോം സയൻസ് എന്നതിനൊപ്പം ഫിസിക്സ്, കെമിസ്ട്രി, ബയോളജി അല്ലെങ്കിൽ അക്വാകൾച്ചർ എന്നതിനൊപ്പം കെമിസ്ട്രി, ബയോളജി/ മാത്തമാറ്റിക്സ്.  അപേക്ഷിക്കേണ്ട അവസാന തീയതി 17.12.2021. ചേരാനാഗ്രഹി

ഇന്ത്യയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു; കര്‍ണാടകയില്‍ രണ്ട് പേര്‍ക്ക് രോഗം

രാജ്യത്ത് ആദ്യമായി ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. കർണാടകയിൽ നിന്നുള്ള രണ്ട് പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 66, 46 വയസുള്ള രണ്ട് പുരുഷൻമാർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിമാനത്താവളത്തിൽ നടന്ന പരിശോധനയിലാണ് വകഭേദം സ്ഥിരീകരിച്ചത്. ഇരുവരേയും ഉടൻതന്നെ ഐസലേഷനിലേക്ക് മാറ്റിയതിനാൽ രോഗവ്യാപന ഭീഷണിയില്ലെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

സമഗ്ര ശിക്ഷ കേരള, കാഞ്ഞിരപ്പള്ളി BRC യുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി BRC കൂട്ടായോട്ടം നടത്തി

സമഗ്ര ശിക്ഷ കേരള, കാഞ്ഞിരപ്പള്ളി BRC യുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി BRC നടത്തിയ കൂട്ടയോട്ടം പരിപാടി മുണ്ടക്കയം സബ് ഇൻസ്‌പെക്ടർ ശ്രീ മാമ്മൻ എബ്രഹാം ഫ്ലാഗ് ഓഫ് കർമ്മത്തോട് കൂടി തുടക്കം കുറിച്ച് മുണ്ടക്കയം ബൈപാസ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ചു മുണ്ടക്കയം bus സ്റ്റാൻഡിൽ വച്ചു അവസാനിച്ചു .ഇതിനോടനുബന്ധിച്ചു കാഞ്ഞിരപ്പള്ളി BRC നവംബർ 27 മുതൽ ഡിസംബർ 3വരെ ചങ്ങാതിക്കൂട്ടം, നിറച്ചാർത്തു, കുടുംബസംഗമം, ഓൺലൈൻ കലോത്സവം തുടങ്ങിയ നിരവധി പരിപാടികളാണ് നടത്തി വന്നിട്ടുള്ളത് . പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ സമൂഹത്തിന്റെ മുഘ്യ ധാരപ്രവർത്തനങ്ങളിലേയ്ക്ക് എത്തിക്കാനും അവരുടെ സർവോമുഖമായ ഉയർച്ച മുന്നിൽ കണ്ടു നടപ്പാക്കുന്നതിനുവേണ്ടിയും ഒപ്പം പൊതുജനങ്ങളിലേയ്ക്ക് ഈ വിഭാഗം വിദ്യാർത്ഥികളുടെ ശ്രദ്ധ എത്തിക്കുകയും അവരുടെ ഒരു കാരുണ്യം ഈ വിഭാഗത്തിന് ഉണ്ടാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ടാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്.                മുണ്ടക്കയം സബ് ഇൻസ്‌പെക്ടർ ശ്രീ മാമ്മൻ എബ്രഹാം ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കുകയും തുടർന്ന് CRPF DYSP ആയ ശ്രീ തടത്തിൽ ലതീഷ് ദീപശിഖപ്രയാണത്ത

രണ്ടാം പിണറായി സർക്കാർ അധികാരമേറിയ ശേഷം എയ്‌ഡഡ് മേഖലയിൽ ആദ്യമായാണ് ഒരു കോളേജ് അനുവദിക്കുന്നത്; അത് ഗോത്രവർഗ്ഗജനതയുടെ പഠനോന്നതി ലക്ഷ്യമിട്ടാണ്.

  രണ്ടാം പിണറായി സർക്കാർ അധികാരമേറിയ ശേഷം എയ്‌ഡഡ് മേഖലയിൽ ആദ്യമായാണ് ഒരു കോളേജ് അനുവദിക്കുന്നത്; അത് ഗോത്രവർഗ്ഗജനതയുടെ പഠനോന്നതി ലക്ഷ്യമിട്ടാണ്. എൽഡിഎഫ് സർക്കാരിന്റെ സാമൂഹ്യനീതികാഴ്‌ചപ്പാടിന് മറ്റൊരു തെളിവാകുകയാണ് ഇടുക്കിയിൽ അനുവദിച്ച ട്രൈബൽ കോളേജ്. തൊടുപുഴ താലൂക്കില് ‍ അറക്കളം വില്ലേജിലാണ് ഐക്യമലയരയ മഹാസഭയുടെ വിദ്യാഭ്യാസ ഏജന് ‍ സിയായ മലയരയ എഡ്യൂക്കേഷണല് ‍ ട്രസ്റ്റിനു കീഴില് ‍ കോളേജ് തുടങ്ങാൻ മന്ത്രിസഭായോഗം അനുമതി നൽകിയിരിക്കുന്നത്. ഈ അധ്യയനവർഷംതന്നെ കോളേജ് ആരംഭിക്കും. ബി.എ എക്കണോമിക്സ്, ബി.എസ്.സി. ഫുഡ് സയന് ‍ സ് & ക്വാളിറ്റി കണ് ‍ ട്രോള് ‍ എന്നീ കോഴ്സുകളാണുണ്ടാവുക. എഴുപതിനായിരം ഗോത്രവർഗ്ഗജനങ്ങളുള്ള ജില്ലയാണ് ഇടുക്കി. അതിൽ മുപ്പത്തിനായിരവും കോളജിനു സമീപത്തെ നാലു പഞ്ചായത്തുകളിലായാണ്. ഉന്നത വിദ്യാഭ്യസരംഗത്തെ കൊഴിഞ്ഞുപോക്ക് പ്രവണത കൂടുതലുള്ള ജില്ലകളിൽ ഒന്നുമാണിത്. പുതിയ സ്ഥാപനം ഉന്നതവിദ്യാഭ്യാസരംഗത്ത് ഗോത്രവർഗ്ഗജനതയുടെ കൂടിയ സാന്നിധ്യത്തിനും, ഒപ്പംതന്നെ കൊഴിഞ്ഞുപോക്ക് കുറയ്ക്കാനും സഹായിക്കും. രാജ്യത്ത് ഗോത്രവർഗ്ഗ മാനേജ്മെന്റിനു കീഴിലെ ആദ്യ ഉന്നതവിദ്യാഭ്യാസ സ്ഥാപനം അനുവദിച്ചതും ഒ