Click here to join our WhatsApp Group മുരിക്കുംവയൽ: ശാസ്ത്ര കേന്ദ്രീകൃത ചിന്തക്കുംപഠനത്തിനും വിദ്യാർത്ഥികൾ തയ്യാറാകണമെന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇതിനായി രംഗത്തുവരണമെന്നും ദേശാഭിമാനി ജനറൽ മാനേജർ കെ.ജെ. തോമസ് പറഞ്ഞു. ഐക്യ മല അരയ മഹാസഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ശ്രീ ശബരീശ കോളേജിലെ പുതിയ ബാച്ച് ബിരുദ വിദ്യാർത്ഥികളുടെ ഉന്നത വിദ്യാരംഭം ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മലയോര മേഖലയുടെ സമഗ്ര വിദ്യാഭ്യാസപുരോഗതിയിൽ ശ്രീ ശബരീശ കോളേജ് പ്രഥമസ്ഥാനം വഹിക്കുന്നുവെന്നും, എം.ജി.സർവ്വകലാശാലയുടെ കോളേജുകളിൽ ശ്രീ ശബരീശ കോളേജിന്റെ വിദ്യാഭ്യാസ മുന്നേറ്റം പ്രശംസാവഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐക്യ മല അരയ മഹാസഭ സംസ്ഥാന പ്രസിഡന്റും ശ്രീ ശബരീശ കോളേജ് മാനേജരുമായ സി.ആർ. ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു. ഐക്യ മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. സജീവ് പ്രഭാഷണം നടത്തി. സമൂഹത്തിൽ മാനവികതയുടെയും , മനുഷ്യത്വത്തിന്റെയും ചിന്താചലനങ്ങൾ സൃഷ്ടിക്കുന്നവരായി വിദ്യാർത്ഥികൾ മാറണമെന്ന് അദ്ദേഹം പറഞ്ഞു. മല അരയ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ കെ
sabarionlinenews@gmail.com