Skip to main content

Posts

Showing posts from November, 2021

പാചക വാതക വില കുത്തനെ കൂട്ടി

പാചക വാതക വില കുത്തനെ കൂട്ടി വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വിലയിലാണ് വൻ വർധനയുണ്ടായിരിക്കുന്നത് വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 101 രൂപ കൂട്ടി. ഇതോടെ പുതുക്കിയ വില 2095.50 രൂപയായി. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല. നവംബർ ആദ്യവും പാചക വാതക വില വർധിപ്പിച്ചിരുന്നു. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് അന്ന് കൂട്ടിയത് 266 രൂപയായിരുന്നു. ഇതിന് പിന്നാലെ വീണ്ടും ഈ മാസം ആദ്യം തന്നെ സിലിണ്ടർ വില നൂറുരൂപയിലധികം കൂട്ടിയത് ആശങ്കയ്ക്ക് വഴിയൊരുക്കും.

കേരളം മതാധിപത്യത്തിലേക്ക് നീങ്ങാൻ അനുവദിക്കില്ല : ഐക്യമല അരയ മഹാസഭ

കേരളം മതാധിപത്യത്തിലേക്ക് നീങ്ങാൻ അനുവദിക്കില്ലെന്ന് ഐക്യമല അരയ മഹാസഭ നേതൃസമ്മേളനത്തിൽ തീരുമാറി ച്ചു. 18.9.2021 ഞായറാഴ്ച നാടുകാണി Tribal Arts & Science കോളജിൽ ചേർന്ന നേതൃയോഗത്തിലാണ് തീരുമാനമെടുത്തത്.  സാംസ്കാരിക കേരളത്തിൽ മത വിഭാഗീയത അനുവദിക്കാനാകില്ലെന്നും ഇതുവഴിയുള്ള രാഷ്ട്രീയ മുതലെടുപ്പ് പ്രബുദ്ധ കേരളം തിരിച്ചറിയുമെന്നും സഭാ നേതൃത്വം വ്യക്തമാക്കി.  ഒരു മതം മറ്റൊരു മതത്തിനു മേൽ അധീശത്വം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ എല്ലാക്കാലത്തും ലോകത്ത് സമാധാനം ഇല്ലാതാക്കുകയും അക്രമം വർദ്ധിപ്പിക്കുകയും ചെയ്തിട്ടേയുള്ളു. മതങ്ങൾ പരസ്പരം വൈരികളാകുന്നതും പോരടിക്കുന്നതുമായ സാഹചര്യം ഉണ്ടാകാൻ പാടില്ല. അത് ഈ നാടിൻ്റെ നവോത്ഥാന നന്മകളെയും മൂല്യങ്ങളെയും പിന്നോട്ടടിക്കും. അവധാനതയോടെയുള്ള സർക്കാർ നിലപാട് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുകയാണെന്നും പ്രലോഭിപ്പിച്ചും നിർബന്ധിച്ചുമുള്ള മതം മാറ്റശ്രമങ്ങളെ സർക്കാർ കർശനമായി നേരിടണമെന്നും നേതൃയോഗം ആവിശ്യപ്പെട്ടു  ഐക്യ മല അരയ മഹാസഭ സംസ്ഥാന പ്രസിഡൻ്റ് സി.ആർ ദിലീപ് കുമാർ ജനറൽ സെക്രട്ടറി പി.കെ.സജീവ്, മല അരയ എഡ്യൂക്കേഷണൽ ട്രസ്

സംസ്ഥാനത്ത് വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിവാഹിതരുടെ മതം തെളിയിക്കുന്ന രേഖയോ, മതാചാര പ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യമില്ല

സംസ്ഥാനത്ത് വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിവാഹിതരുടെ മതം തെളിയിക്കുന്ന രേഖയോ, മതാചാര പ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യമില്ല. വിവാഹ രജിസ്‌ട്രേഷനുള്ള മെമ്മോറാണ്ടത്തിനൊപ്പം വിവാഹം ചെയ്യുന്നവരുടെ ജനനതീയതി തെളിയിക്കുന്ന അംഗീകൃത രേഖകളും വിവാഹം നടന്നത് തെളിയിക്കുന്ന രേഖയും മതി.  2008ലെ വിവാഹ രജിസ്‌ട്രേഷന്‍ ചട്ടങ്ങള്‍ പ്രകാരം എല്ലാ വിവാഹങ്ങളും കക്ഷികളുടെ മതഭേദമന്യേ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. എന്നാല്‍, 2015ല്‍ ചട്ടത്തില്‍ ഭേദഗതി വരുത്തി. തുടര്‍ന്നാണ് പരാതികള്‍ ഉയര്‍ന്നുവന്നത്.  വിവാഹങ്ങളുടെ സാധുത നിര്‍ണയിക്കുന്നത് വിവാഹിതരാകുന്ന വ്യക്തികളുടെ മതം അടിസ്ഥാനപ്പെടുത്തി മാത്രമല്ല. വിവാഹ രജിസ്‌ട്രേഷന് വേണ്ടി കക്ഷികള്‍ നല്‍കുന്ന ഫോറം ഒന്നില്‍ കക്ഷികളുടെ മതമോ, വിവാഹം നടന്ന രീതിയോ രേഖപ്പെടുത്തേണ്ടതുമില്ല. നിലവില്‍ പലയിടങ്ങളിലും ജനന തീയതി തെളിയിക്കാന്‍ സമര്‍പ്പിക്കുന്ന സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പോലുള്ള രേഖകളില്‍ നിന്നാണ് രജിസ്ട്രാര്‍മാര്‍ മതം നിര്‍ണയിക്കുന്നത്. അത്തരത്തിലുള്ള വിവരങ്ങള്‍ ലഭ്യമല്ലെങ്കില്‍ അധിക വിവരങ്ങള്‍ ആരായുന്ന പതിവുണ്ട്. അത്തരം

സംസ്ഥാനത്ത് വാക്‌സിനെടുക്കാതെ അയ്യായിരത്തോളം അധ്യാപകര്‍; സ്‌കൂളില്‍ വരേണ്ടെന്ന് മന്ത്രി

വാക്‌സിൻ  എടുക്കാത്ത അധ്യാപകരുടെ കാര്യം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വാക്സിനെടുക്കാത്ത അയ്യായിരത്തോളം അധ്യാപകർ സംസ്ഥാനത്തുണ്ട്. അധ്യാപകർ വാക്സിനെടുക്കാത്തത് ഒരു തരത്തിലും സർക്കാർ പ്രോത്സാഹിപ്പിക്കില്ല. വാക്സിനെടുക്കാത്ത അധ്യാപകരെ സ്കൂളിലെത്താൻ മാനേജ്മെന്റുകൾ നിർബന്ധിക്കുന്നുവെന്നും വി. ശിവൻകുട്ടി പറഞ്ഞു. മതപരവും ആരോഗ്യപരവുമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചില അധ്യാപകർ വാക്സിനെടുക്കാൻ വിമുഖത കാണിക്കുന്നത്. സ്കൂൾ തുറക്കുന്നതിന് മുൻപ് എല്ലാ അധ്യാപകരും വാക്സിൻ എടുക്കണമെന്ന് സർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ സ്കൂൾ തുറന്നിട്ട് ഏതാണ്ട് ഒരു മാസമായിട്ടും ഇത്രത്തോളം അധ്യാപകർ വാക്സിനെടുക്കാൻ തയ്യാറായിട്ടില്ല. ഇവർ എത്രയും പെട്ടെന്ന് വാക്സിനെടുക്കണമെന്നും അല്ലാത്തപക്ഷം ആരോഗ്യ വകുപ്പിനെയും കോവിഡ് ഉന്നതതല സമിതിയെയും അറിയിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്. സ്കൂൾ തുറക്കുന്നതിനായി തയ്യാറാക്കിയ മാർഗരേഖയിൽ ഇക്കാര്യം കർശനമായി പറഞ്ഞിരുന്നു. അധ്യാപകർ വാക്സിനെടുക്കാതിരിക്കുന്നത് മാർഗരേഖയ്ക്ക് വിരുദ്ധമാണ്. ബയോബബിൾ സംവിധാനത്തെയു

തേനിൽ നിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ ; തേൻ മാധുരി

കോട്ടയം: തേനിൽ നിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ ഉൽപാദിപ്പിക്കുന്നതിനുള്ള 'തേൻ മാധുരി' പദ്ധതിക്ക് വാഴൂർ ബ്ലോക്കിൽ തുടക്കം. സംസ്ഥാനത്ത് ആദ്യമായാണ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇത്തരത്തിലുള്ള പദ്ധതി നടപ്പാക്കുന്നതെന്ന് ഉദ്ഘാടനം നിർവഹിച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി പറഞ്ഞു. തേനീച്ച പെട്ടികൾ വിതരണം ചെയ്താണ് ഉദ്ഘാടനം നിർവഹിച്ചത്.  അഞ്ച് ലക്ഷം രൂപയാണ് പദ്ധതി വിഹിതം. വീട്ടമ്മമാർക്ക് സ്ഥിരവരുമാനം കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഗ്രാമസഭയിലൂടെ തിരഞ്ഞെടുത്ത 30 വനിതകളാണ് ഗുണഭോക്താക്കൾ. വീട്ടുവളപ്പിൽ തേൻ ഉത്പാദിപ്പിച്ച് ബ്ലോക്ക് ഓഫീസിലുള്ള സംസ്‌കരണ യൂണിറ്റിലെത്തിച്ച് മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റി വിപണനം നടത്തും. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ തേനീച്ചവളർത്തൽ പരിശീലനം നൽകിയിരുന്നു. ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ ഷാജി പാമ്പൂരി, പി.എം. ജോൺ, അംഗങ്ങളായ ശ്രീജിത്ത് വെള്ളാവൂർ, ഗീത എസ്. പിള്ള, മിനി സേതുനാഥ്, രവീന്ദ്രൻ നായർ, വർഗീസ് ജോസഫ്, ഒ.ടി. സൗമ്യ മോൾ, സെക്രട്ടറി പി.എൻ. സുജിത്ത്, വ്യവസായ ഓഫീസർ കെ.കെ. ഫൈസൽ എന്നിവർ പങ്കെടുത്തു.

വിദേശ വിമാന സര്‍വീസുകള്‍ വീണ്ടും തുടങ്ങുന്നതില്‍ പുനരാലോചന ; ഒമിക്രോണ്‍ വകഭേദം

അന്താരാഷ്ട്ര വിമാന സർവീസുകൾ വീണ്ടും തുടങ്ങുന്നത് പുന:പരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശം.  കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ പടരുന്നതിന്റെ പശ്ചാത്തലത്തിലാണ് വിമാന സർവീസുകൾ തുടങ്ങുന്നതിൽ പുനരാലോചന നടത്തുക. ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് പ്രധാനമന്ത്രി ഈ നിർദേശം മുന്നോട്ടുവച്ചത്. ഇന്ത്യയിൽ നിന്നും തിരിച്ചും അന്താരാഷ്ട്ര വിമാന സർവീസുകൾ ഡിസംബർ 15-ന് ഉപാധികളോടെ പുനരാരംഭിക്കുമെന്നാണ് നേരത്തെ വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരുന്നത്. കോവിഡ് ഭീഷണി തുടരുന്ന ബ്രിട്ടൻ, സിംഗപ്പുർ, ചൈന, ബ്രസീൽ, ബംഗ്ളാദേശ്, മൗറീഷ്യസ്, സിംബാബ്വെ, ന്യൂസീലൻഡ് തുടങ്ങിയ 14 രാജ്യങ്ങളിലേക്ക് പരിമിതമായേ സർവീസ് നടക്കുകയുള്ളൂ എന്നും വ്യോമയാന മന്ത്രാലയം അറിയിച്ചിരുന്നു. എന്നാൽ ഒമിക്രോൺ വിവിധ രാജ്യങ്ങളിലേക്ക് പടരുന്നതിന്റെ സാഹചര്യത്തിലാണ് വിമാന സർവീസുകളുടെ ഇളവുകൾ സംബന്ധിച്ച് പുനരാലോചിക്കാൻ പ്രധാനമന്ത്രി നിർദേശിച്ചിരിക്കുന്നത്. അതേസമയം ഒമിക്രോൺ വ്യാപിച്ച ദക്ഷിണാഫ്രിക്കയിൽ നിന്നും മറ്റു ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമുള്ള യാത്രയ്ക്ക് യുഎസ് അടക്കം

പ്ല​സ് വ​ൺ പ​രീ​ക്ഷാ​ഫ​ലം ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കും

ഈ ​വ​ര്‍​ഷ​ത്തെ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ഒ​ന്നാം​വ​ര്‍​ഷ പ​രീ​ക്ഷാ​ഫ​ലം ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. രാ​വി​ലെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി ​ശി​വ​ന്‍ കു​ട്ടി അ​റി​യി​ച്ചു. www.keralresults.nic.in  www.dhsekerala.gov.in www.prd.kerala.gov.in www.results.kite.kerala.gov.in www.kerala.gov.in എ​ന്നീ വെ​ബ്‌​സൈ​റ്റു​ക​ളി​ലാ​ണ് ഫ​ലം ല​ഭി​ക്കു​ക.

ഫീൽഡ് വർക്ക്‌ മേഖലയിൽ കാലോചിതമായ മാറ്റങ്ങൾ അനിവാര്യം ; ഡോ.രാജേന്ദ്ര ബൈക്കാടി

സോഷ്യൽ വർക്ക് പാഠ്യപദ്ധതിയിലെ മുഖ്യഘടകമായി ഫീൽഡ് വർക്കിന് കാലോചിതമായ മാറ്റങ്ങൾ വന്നിട്ടില്ല എന്നും സോഷ്യൽ വർക്ക് ബിരുദധാരികൾ വികസ്വരരാജ്യങ്ങളിൽ ഫീൽഡ് വർക്ക് ചെയ്ത സംബന്ധിക്കണമെന്ന് ജോഹന്നാസ്ബാർഗ്ഗ് സർവകലാശാലയിലെ സാമൂഹ്യപ്രവർത്തക മേഖലയിലെ ഗവേഷകനായ ഡോ.രാജേന്ദ്ര ബൈക്കാടി മുഖ്യാതിഥിയായി നാഷണൽ വെബിനാറിൽ അഭിപ്രായപ്പെട്ടു.  ശ്രീശബരീശ കോളേജിലെ ഒന്നാം വർഷ MSW വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ `` ഫീൽഡ് വർക്ക് പ്രാക്ടീസ് ആൻഡ് സൂപ്പർവിഷൻ ഇൻ സോഷ്യൽ വർക്ക് ´´ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് പ്രൊഫസർ ശ്രീ ജിജീഷ് എം അധ്യക്ഷത വഹിച്ച ചടങ്ങിൽ ദേശീയതലത്തിൽ വെമ്പിനാർ നടത്തപ്പെട്ടു. അസിസ്റ്റന്റ് പ്രൊഫസർ ശ്രീ നന്ദകിഷോർ, ഒന്നാംവർഷ MSW വിദ്യാർഥിനിയായ അനശ്വര വി ഗോപിദാസ് എന്നിവർ ആശംസകൾ അറിയിച്ചു. ഒന്നാം വർഷ MSW വിദ്യാർത്ഥികളായ സന്ദീപ് കുമാർ പി.എസ് , ജി.ശിവരഞ്ജിനി, രഞ്ജിത .ഇ, അനന്തു മുരുകേശൻ,മായാ മോൾ മോഹൻ എന്നിവരുടെ നേതൃത്വത്തിലാണ് വെബിനാർ സംഘടിപ്പിച്ചത്.

കത്തികാട്ടി 5 പവൻ മാല കവർന്നു

ബാങ്ക് ജീവനക്കാരയെ കത്തി കാട്ടി ഭീഷണിപെടുത്തി അഞ്ചുപവന്റെ മാല കവര്‍ന്നു. മുണ്ടക്കയത്തിനടുത്ത് പെരുവന്താനം മേഖലയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 2മണിയോടെയാണ് സംഭവം.ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിലെ ഒരാള്‍ ബാങ്കിനുളളില്‍ കയറി ജീവനക്കാരിയെ ഭീഷണിപെടുത്തിയാണ് കഴുത്തിലെ മാല കവര്‍ന്നത്. പ്രതികള്‍ക്കായി പൊലീസ് ശക്തമായ അന്വേഷണം നടത്തി വരുന്നു.

തമിഴ്നാടിൻ്റെ തെക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു.

ചെന്നൈ: തമിഴ്നാടിൻ്റെ (tamilnadu) തെക്കൻ ജില്ലകളിൽ കനത്ത മഴ (heavy rain) തുടരുന്നു. തൂത്തുക്കുടി, തിരുനെൽവേലി,രാമനാഥപുരം,കന്യാകുമാരി, നാഗപട്ടണം  ജില്ലകളിലാണ് ശക്തമായ മഴ തുടരുന്നത്.  തൂത്തുക്കുടിയിൽ റെയിൽവെ സ്റ്റേഷനും സർക്കാർ ആശുപത്രിയും ഉൾപ്പെടെ വെള്ളക്കെട്ടിനടിയിലായി. തിരുച്ചന്തൂർ മുരുകൻ ക്ഷേത്രത്തിൽ വെള്ളം കയറി. വിവിധ ജില്ലകളിൽ രക്ഷാപ്രവർത്തനത്തിനായി ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളെ വിന്യസിച്ചിട്ടുണ്ട്. ഇതുവരെ ആറ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചെന്നൈ ഉൾപ്പെടെ 22 ജില്ലകളിൽ മുഴുവൻ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. ചെന്നൈ നഗരത്തിലെ ചിലയിടങ്ങളിൽ വീണ്ടും വെള്ളക്കെട്ട് രൂപപ്പെട്ടു.. നിലവിൽ ഓറഞ്ച് അലർട്ടാണ് ചെന്നൈയ്ക്ക് നൽകിയിരിക്കുന്നത്. കനത്ത മഴയിൽ ചെന്നൈയിൽ വെള്ളക്കെട്ട് ഉണ്ടാവുന്നത് ഒഴിവാക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് അധികൃതർ.  അടുത്ത 48 മണിക്കൂർ കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പുതുച്ചേരി, കാരയ്ക്കാൽ മേഖലകളിലും മഴ മുന്നറിയിപ്പുണ്ട്. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കൻ തീരത്തായി രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് നിലവിൽ തമിഴ്ന

മൊബൈൽ സേവനങ്ങളുടെ നിരക്ക് കുത്തനെ വർധിപ്പിച്ച് ടെലികോം കമ്പനികൾ

മൊബൈൽ സേവനങ്ങളുടെ നിരക്ക് കുത്തനെ വർധിപ്പിച്ച് ടെലികോം കമ്പനികൾ. എയർടെൽ, വി കമ്പനികളാണ് നിരക്ക് വർദ്ധിപ്പിച്ചത്. വോഡഫോൺ ഐഡിയയുടെ നിരക്ക് വർധന മറ്റന്നാൾ മുതലും എയർടെലിന്റെ നിരക്ക് വർധന ഈ മാസം 26 മുതലും പ്രാബല്യത്തിൽ വരും. പുതിയ നിരക്ക് പ്രകാരം പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക്  20 മുതൽ 25 ശതമാനം വരെ വർധിക്കും. വോയ്‌സ് പ്ലാനുകൾ, അൺലിമിറ്റഡ് വോയ്‌സ് പ്ലാനുകൾ, ഡേറ്റാ പ്ലാനുകൾ എന്നിവയ്‌ക്കെല്ലാം നിരക്ക് വർധന ബാധകമാകും. എയർടെൽ ഉപഭോക്താക്കൾക്ക്  79 രൂപയുടെ വോയ്‌സ് പ്ലാനിന് 99 രൂപയും 149 രൂപയുടെ അണ്ലിമിറ്റഡ് താരിഫ് പ്ലാനിന്  199 രൂപയും നൽകേണ്ടി വരും. വോഡഫോൺ ഐഡിയ കമ്പനിയുടെ  79  രൂപ പ്ലാൻ ലഭിക്കാൻ  99 രൂപയും  149  രൂപയുടെ ഇന്റർനെറ്റ് സേവനത്തിന്  179 രൂപയും നൽകണം.

ഏറ്റുമാനൂരിൽ നിയന്ത്രണം വിട്ട ബൈക്ക് ലോറിക്കടിയിലേക്ക് മറിഞ്ഞ് യുവാവിനും യുവതിക്കും ദാരുണാന്ത്യം

ഏറ്റുമാനൂരിൽ നിയന്ത്രണംവിട്ട ബൈക്ക് ലോറിക്കടിയിലേക്ക് മറിഞ്ഞു ബന്ധുക്കളായ യുവാവിനും യുവതിക്കും ദാരുണാന്ത്യം. ഏറ്റുമാനൂർ-പാലാ റോഡിൽ കിസ്മത്ത് പടിയിൽ ആണ് അപകടം ഉണ്ടായത്. മരണപ്പെട്ടത് ആരൊക്കെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ബന്ധുക്കളായ യുവാവും യുവതിയും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ടു മറ്റൊരു ബൈക്കിൽ ഇടിച്ച ശേഷം ലോറിക്കടിയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ യുവാവിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. യുവാവിന്റെ തലയുടെ ഒരു ഭാഗം പൂർണ്ണമായും തകർന്നു. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരെയും മെഡിക്കൽ കോളേജിൽ എത്തിച്ചത്. സംഭവ സ്ഥലത്തു വെച്ചുതന്നെ യുവാവ് മരണപ്പെട്ടിരുന്നു. യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഗ്നിരക്ഷാ സേനയെത്തിയാണ് റോഡിൽ പരന്ന രക്തവും ശരീര അവശിഷ്ടങ്ങളും കഴുകി കളഞ്ഞത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മു​ല്ല​പ്പെ​രി​യാ​ർ സ്പി​ൽ‌​വേ​യി​ലെ ര​ണ്ട് ഷ​ട്ട​റു​ക​ൾ കൂ​ടി തു​റ​ന്നു

30 സെ​ന്‍റീ​മീ​റ്റ​ർ വീ​ത​മാ​ണ് ഉ​യ​ർ​ത്തി​യ​ത്. അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 141.55 അ​ടി​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഷ​ട്ട​റു​ക​ൾ തു​റ​ന്ന​ത്. നേരത്തെ ഒരു ഷട്ടർ തുറന്നിരുന്നു. ആ​കെ 1209.19 ക്യൂ​സെ​ക്സ് ജ​ലം പു​റ​ത്തു​വി​ടു​മെ​ന്ന് ത​മി​ഴ്നാ​ട് അ​റി​യി​ച്ചു. പെ​രി​യാ​ർ ന​ദി​യു​ടെ ഇ​രു​ക​ര​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ മുന്നറിയിപ്പ് നൽകി.

ഉന്നതവിദ്യഭ്യാസ സ്ഥാപനങ്ങൾ ഗവേഷണ മികവ് പുലർത്തണം - ഡോ.ആർ. പ്രഗാഷ്

മുരിക്കുംവയൽ : ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗവേഷണ മികവ് പുലർത്തണമെന്നും, ആധുനിക വിദ്യാഭ്യാസ സങ്കേതങ്ങൾ സ്ഥാപനങ്ങൾ നടപ്പാക്കണമെന്നും കോട്ടയം കോളേജിയറ്റ് എഡ്യൂക്കേഷൻ ഡപ്യൂട്ടി ഡയറക്ടർ ഡോ. ആർ. പ്രഗാഷ് പറഞ്ഞു. ശ്രീ ശബരീശ കോളേജിന്റെ നേതൃത്വത്തിൽ "ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം" എന്ന വിഷയത്തിൽ നടക്കുന്ന ഫാക്കൽട്ടി ഡവലപ്പ്മെന്റ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധത വലുതാണ് എന്നും അദ്ദേഹം ഓർമിപ്പിച്ചു. മല അരയ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ കെ.ആർ. ഗംഗാധരൻ ഐ.ആർ.എസ്. അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വി.ജി. ഹരീഷ്കുമാർ ആമുഖ പ്രസംഗം നടത്തി. താനൂർ ഗവ. കോളേജ് അധ്യാപകൻ ഡോ. അഷ്കർലി പി, തമിഴ്നാട് സെൽട്രൽ യൂണിവേഴ്സിറ്റി അധ്യാപകൻ ഡോ. ബിജു കെ, പാലക്കാട് ഗവ വിക്ടോറിയ കോളേജ് അധ്യാപകൻ ഡോ. രമേഷ് എ. ആർ തുടങ്ങിയവർ നവംബർ 27 വരെ ക്ലാസ്സ് നയിക്കും.

ബസ് ചാര്‍ജ് കൂട്ടുമെന്ന് ഗതാഗതമന്ത്രി

ബസ് ചാര്‍ജ് കൂട്ടുമെന്ന് ഗതാഗതമന്ത്രി; എത്രരൂപ വര്‍ധിപ്പിക്കണമെന്ന് ഉടന്‍ തീരുമാനിക്കും 20 Nov 2021... സംസ്ഥാനത്ത് ബസ് ചാർജ് കൂട്ടും. നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. എത്ര രൂപ കൂട്ടണമെന്ന കാര്യത്തിൽ ഉടൻ തീരുമാനമാകുമെന്നും ബസ് ഉടമകളുമായുള്ള ചർച്ചയ്ക്ക് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു. ഇന്ധന വില വർധനവിന്റെ പശ്ചാത്തലത്തിൽ ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കണമെന്നാണ് സർക്കാർ തീരുമാനിച്ചത്. എന്നാൽ ബസ് ഉടമകൾ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അതേപടി അംഗീകരിക്കാനാവില്ലെന്ന് അവർക്കും ബോധ്യമുണ്ട്. അവരുടെ ആവശ്യങ്ങൾ വിദ്യാർഥികൾ അടക്കമുള്ള പൊതുജനങ്ങൾക്ക് അമിതഭാരമുണ്ടാക്കാതെ എങ്ങനെ നടപ്പാക്കാമെന്നാണ് സർക്കാർ പരിശോധിച്ചുവരുന്നത്. പരിഷ്കരിച്ച ബസ് ചാർജ് എന്നുമുതൽ നടപ്പിലാക്കണമെന്ന് ഉടൻ തന്നെ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. മിനിമം ചാർജ് 8 രൂപയിൽ നിന്ന് 12 ആയി ഉയർത്തണമെന്നും കിലോമീറ്റർ ചാർജ് 90 പൈസയിൽ നിന്ന് 1 രൂപയായി വർധിപ്പിക്കണമെന്നുമാണ് ബസ് ഉടമകൾ പ്രധാനമായും ഉന്നയിച്ച ആവശ്യം. വിദ്യാർഥികൾക്കുള്ള മിനിമം ചാർജ് 1 രൂപയിൽ നിന്ന് ആറ്

ചായക്കട നടത്തി ലോകം ചുറ്റിയ വിജയൻ ചേട്ടൻ അന്തരിച്ചു.

ചായക്കട നടത്തി ലോകം ചുറ്റിയ വിജയൻ അന്തരിച്ചു. 72 വയസായിരുന്നു. കൊച്ചി കടവന്ത്ര സ്വദേശിയായ വിജയൻ ഹൃദയാഘാതത്തെ തുടർന്നാണ് മരണപ്പെട്ടത്. ചായക്കട നടത്തി ലഭിക്കുന്ന വരുമാനം കൊണ്ടായിരുന്നു ഭാര്യയുമൊത്തുള്ള ലോകസഞ്ചാരം. ശ്രീ ബാലാജി കോഫി ഹൗസ് നടത്തിയിരുന്ന ഇദ്ദേഹം ബാലാജി എന്നാണ് അറിയപ്പെട്ടിരുന്നത്. 16 വർഷത്തോളം നീണ്ട ലോക സഞ്ചാരത്തിൽ 26 രാജ്യങ്ങളാണ് വിജയനും ഭാര്യയും സന്ദർശിച്ചത്. 2007ൽ ഈജിപ്ത് സന്ദർശനത്തിലൂടെ ആരംഭിച്ച വിദേശയാത്ര കഴിഞ്ഞ ഒക്ടോബറിൽ റഷ്യൻ യാത്രയോടെയാണ് സമാപിച്ചത്. ഇന്ന് രാവിലെ വീട്ടിൽ കുഴഞ്ഞുവീണ് മരണം സംഭവിക്കുകയായിരുന്നു എന്നാണ് വിവരം.

കോട്ടയം ജില്ലാ ആരോഗ്യവകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ സജീവ് ചാർജെടുത്തു

 കോട്ടയം ജില്ല ആരോഗ്യ വകുപ്പ് മേധാവിയായി ഡോക്ടർ പ്രിയ ചാർജെടുത്തു ഇടുക്കി ജില്ലയിൽ  മൂന്ന് വർഷത്തിലധികമായി  ഡിഎംഒ ചുമതല  വഹിച്ചു വരികയായിരുന്നു  മുൻപ് കോട്ടയം ജില്ലാ ഡെപ്യൂട്ടി ഡിഎംഒ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ട് തിരുവാർപ്പ് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ  പാല ഉള്ളനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ തൊടുപുഴ പുറപ്പുഴ കമ്യുണിറ്റി ഹെൽത്ത് സെൻ്റർ മെഡിക്കൽ ഓഫീസർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്  പാക്കാനം സ്വദേശിയായ ഡോക്ടർ പ്രിയ, ഐക്യ മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ സജീവ്ൻ്റെ ഭാര്യയാണ് മക്കൾ അരുന്ധതി എസ് ഡൽഹി യൂണിവേഴ്സിറ്റി  ആദിത്യൻ എസ് പ്ലസ് വൺ വിദ്യാർഥിയാണ്

അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദം; എട്ടാമത്തേത്, കേരളത്തില്‍ മഴയ്ക്ക് സാധ്യത

അറബിക്കടലില്‍ കര്‍ണാടക തീരത്ത് പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തുലാവര്‍ഷ സീസണില്‍ (46 ദിവസത്തില്‍) എട്ടാമത്തെ ന്യൂനമര്‍ദമാണിത്. കേരളത്തെ ഈ ന്യൂനമര്‍ദം ബാധിക്കില്ലെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളേക്കാള്‍ മഴ കുറവായിരിക്കും ഇനിയുള്ള ദിവസങ്ങളില്‍ ലഭിക്കുക.

കനത്ത മഴ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി

 ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (2021 നവംബർ 15) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ചുമതലപ്പെടുത്തിയിട്ടുള്ള അധ്യാപക-അനധ്യാപക ജീവനക്കാരുടെ സേവനം അതതിടങ്ങളിൽ ലഭ്യമാകണമെന്നും ഉത്തരവിൽ പറയുന്നു..       മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച്ച അവധി പ്രഖ്യാപിച്ചു. സർവകലാശാലകൾ പരീക്ഷകളും മാറ്റിവെച്ചു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കൊല്ലം ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി. കാസർകോട് കോളേജുകൾക്ക് അവധി ബാധകമല്ല. മഹാത്മാഗാന്ധി സർവ്വകലാശാല തിങ്കളാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഡിപ്ലോമ ഇൻ കൗൺസിലിംഗ് സൈക്കോളജി

MET സ്കിൽ ഡവലപ്പ്മെന്റ് കോളേജിൽ ഡിപ്ലോമ ഇൻ കൗൺസിലിംഗ് സൈക്കോളജി - ഗവ അപ്രൂവ്ഡ് ആഡ് ഓൺ പ്രോഗ്രാം.  2021 ഡിസംബർ 15 വരെ അപേക്ഷിക്കാം.  നാടുകാണി : ഇടുക്കി ജില്ലയിലെ നാടുകാണിയിലെ പ്രകൃതി മനോഹര ക്യാമ്പസിൽ പ്രവർത്തിക്കുന്ന MET സ്കിൽ ഡവലപ്പ്മെന്റ് കോളേജിൽ ഡിപ്ലോമ ഇൻ കൗൺസിലിംഗ് സൈക്കോളജി (DCP ) പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 30 സീറ്റുകൾ ലഭ്യമാണ്. തൊഴിലന്വേഷകർക്കും, തൊഴിലുള്ളവർക്കും കോഴ്സ് പഠിക്കാം. സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യൽ സയൻസ് വിദ്യാർത്ഥികൾക്ക് ആഡ് ഓൺ സ്കിൽ കോഴ്സായി പഠിക്കാം. എല്ലാ മാസത്തിലും വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ തിയതിയിലായിരിക്കും കോൺടാക്ട് ക്ലാസ്സ് നടത്തുന്നത്. പഠന സാമഗ്രികൾ ലഭിക്കും. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. ബേസിക് സൈക്കോളജി, ഫണ്ടമെന്റെൽസ് ഓഫ് കൗൺസിലിംഗ്, സ്കൂൾ കൗൺസിലിംഗ്, സൈക്കോതെറാപ്പീസ്,ലൈഫ് സ്പാൻ ഡവലപ്പ്മെന്റ്, സൈക്യാട്രിക് ഡിസോർഡേഴ്സ് & സബ്‌സ്‌റ്റൻസ് അബൂസ്, മാര്യേജ് & ഫാമിലി തെറാപ്പി എന്നീ കോഴ്സുകളാണ് DCP യിലൂടെ വിശദമായി ഗ്രഹിക്കുവാൻ സാധിക്കുന്നത്. കോഴ്സ് ഫീസ് 15000 രൂപ. കേന്ദ്ര - സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സ്റ്റേറ്റ്

നാളെയോടെ തീവ്രന്യൂനമര്‍ദം, കേരളത്തില്‍ കനത്ത മഴ പെയ്യിച്ച് ചക്രവാതചുഴി

ബംഗാള്‍ ഉള്‍ക്കടലിലെ ആന്തമാന്‍ കടലില്‍ നിലവിലുള്ള ന്യുനമര്‍ദം തിങ്കളാഴ്ചയോടെ (നവംബര്‍ 15) തീവ്ര ന്യുനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. തുടര്‍ന്ന് പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ച് നവംബര്‍ 18 ഓടെ ആന്ധ്രാപ്രദേശ് തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യത. ന്യൂനമര്‍ദം ചുഴലിക്കാറ്റാകുമോ എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിരീക്ഷിക്കുന്നുണ്ട്.

അറബിക്കടലിൽ ചക്രവാതച്ചുഴി; അടുത്ത 12 മണിക്കൂറിനുള്ളിൽ പുതിയ ന്യൂനമർദ സാധ്യത, മഴ കനക്കും

അടുത്ത 12 മണിക്കൂറിനുള്ളിൽ അൻഡമാനിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രണ്ട് ദിവസത്തിനുള്ളിൽ മധ്യ - കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം എത്തിച്ചേരും. ഇത് ശക്തികൂടി തീവ്ര ന്യൂനമർദമാകാൻ സാധ്യതയുണ്ട്. അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുവെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പുതിയ ന്യൂനമർദം രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ തെക്കൻ കേരളത്തിൽ കൂടുതൽ ജാഗ്രത വേണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശനിയാഴ്ച തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ കനത്ത മഴയുണ്ടാകും. ഞായറാഴ്ച പത്തനംതിട്ട മുതൽ എറണാകുളം വരെയുള്ള അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  അതേസമയം ഇടുക്കി ചെറുതോണി ഡാം ശനിയാഴ്ച തുറക്കില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. എന്നാൽ 2400 അടിവരെ ജലനിരപ്പ് ആകുന്നത് വരെ കാത്തുനിൽക്കില്ലെന്നും അതിന് മുമ്പ് തന്നെ തുറക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ശ്രീ ശബരീശ സ്കിൽ അക്കാദമിയിൽ CCD അഡ്മിഷൻ ആരംഭിച്ചു

CCD കോഴ്സ് അഡ്മിഷൻ ആരംഭിച്ചു സാമൂഹിക പ്രവർത്തന മേഖലയിൽ തൊഴിലവസരങ്ങളുടെ ജാലകം തുറന്ന് സർട്ടിഫിക്കറ്റ് ഇൻ കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ് കോഴ്സ് (CCD). കേന്ദ്രസർക്കാരിന്റെയും , സംസ്ഥാന സർക്കാരിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് റിസോഴ്സ് സെന്റെറിന്റെ സിലബസ്, പഠന സാമഗ്രികൾ, പരിശീലന രീതി, പരീക്ഷകൾ, സർട്ടിഫിക്കറ്റ് എന്നിവയാണ് കോഴ്സിന്റെ പ്രധാന സവിശേഷത. ആറ് മാസം ദൈർഘ്യമുള്ള കോഴ്സിന് 5000 രൂപ മാത്രമാണ് ഫീസ്. അവധി ദിവസങ്ങളിലാണ് ക്ലാസ്സുകൾ നടക്കുന്നത്. തൊഴിലന്വേഷകർക്ക് സർക്കാർ -സർക്കാരിതര വികസന പദ്ധതികളിൽ ആയിരക്കണക്കിന് ജോലി സാധ്യതയുള്ള കോഴ്സാണ് CCD. പത്താം ക്ലാസ്സ് കഴിഞ്ഞവർക്ക് മലയാളത്തിലും ക്ലാസ്സുകൾ കേൾക്കാം , പരീക്ഷ എഴുതാം. സാമൂഹ്യ സേവന രംഗത്തും, സാമൂഹിക പ്രവർത്തന മേഖലയിലുമുള്ളവർക്ക് അത്യന്താപേക്ഷിതമായ കോഴ്സാണ് CCD.    സോഷ്യൽ വർക്ക് , സോഷ്യോളജി, മറ്റ് സോഷ്യൽ സയൻസ് വിദ്യാർത്ഥികൾക്ക് ആഡ് ഓൺ കോഴ്സായി CCD പഠിക്കാം.  ഇന്റെർവ്യൂകളിൽ CCD പ്രത്യേക യോഗ്യതയായി പരിഗണിക്കപ്പെടും. കോഴ്സിൽ ചേരുന്നതിനായി 2021 ഡിസംബർ 15 ന് മുമ്പായി 8089462324, 8089472

ട്രൈബൽ കുട്ടികൾക്കായി എൽ.എൽ.ബി. എൻട്രൻസ് പരിശീലനം

മുരിക്കുംവയൽ: കോട്ടയം ജില്ലാ ലീഗൽ സർവ്വീസ് അഥോറിറ്റിയുടെ നേതൃത്വത്തിൽ മുരിക്കുംവയൽ ശ്രീ ശബരീശ കോളേജിന്റെ സഹകരണത്തോടെ ട്രൈബൽ കുട്ടികൾക്കായി നടപ്പാക്കുന്ന എൽ.എൽ.ബി. എൻട്രൻസ് സൗജന്യ പരിശീലനം ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ ജഡ്ജ് ശ്രീ. നിസാർ അഹമ്മദ് കെ.റ്റി. നിർവ്വഹിച്ചു. ജില്ലാ ജഡ്ജ് ശ്രീ. ജോൺസൺ ജോൺ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സബ് ജഡ്ജും കോട്ടയം ജില്ലാ ലീഗൽ സർവ്വീസ് അഥോറിറ്റി സെക്രട്ടറിയുമായ ശ്രീ. സുധീഷ്കുമാർ എസ്, ശ്രീ ശബരീശ കോളേജ് ചെയർമാൻ കെ.ആർ. ഗംഗാധരൻ IRS , പ്രിൻസിപ്പൽ പ്രൊഫ. വീ. ജി.ഹരീഷ്കുമാർ , മെന്റെർ സിദ്ധാർത്ഥ് റ്റി തുടങ്ങിയവർ സംസാരിച്ചു. ജില്ലയുടെ വിവിധ പട്ടികവർഗ്ഗ ഗ്രാമങ്ങളിൽ നിന്നുള്ള തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കാണ് സൗജന്യ പരിശീലനം ജില്ലാ ലീഗൽ സർവ്വീസ് അഥോറിറ്റി നൽകുന്നത്.

പരീക്ഷകൾ മാറ്റി : MGU

പരീക്ഷകൾ മാറ്റി മഹാത്മാഗാന്ധി സർവകലാശാല നവംബർ 20ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്

ശ്രീ ശബരീശ സ്കിൽ അക്കാദമിയിൽ ഗവ. അപ്രൂവ്ഡ് CCD കോഴ്സ് ; അഡ്മിഷൻ ആരംഭിച്ചു.

ശ്രീ ശബരീശ സ്കിൽ അക്കാദമിയിൽ ഗവ. അപ്രൂവ്ഡ്  CCD കോഴ്സ്.  അഡ്മിഷൻ ആരംഭിച്ചു. സാമൂഹിക പ്രവർത്തന മേഖലയിൽ തൊഴിലവസരങ്ങളുടെ ജാലകം തുറന്ന് സർട്ടിഫിക്കറ്റ് ഇൻ കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ് കോഴ്സ് (CCD). കേന്ദ്രസർക്കാരിന്റെയും , സംസ്ഥാന സർക്കാരിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് റിസോഴ്സ് സെന്റെറിന്റെ സിലബസ്, പഠന സാമഗ്രികൾ, പരിശീലന രീതി, പരീക്ഷകൾ, സർട്ടിഫിക്കറ്റ് എന്നിവയാണ് കോഴ്സിന്റെ പ്രധാന സവിശേഷത. ആറ് മാസം ദൈർഘ്യമുള്ള കോഴ്സിന് 3500 രൂപ മാത്രമാണ് ഫീസ്. അവധി ദിവസങ്ങളിലാണ് ക്ലാസ്സുകൾ നടക്കുന്നത്. തൊഴിലന്വേഷകർക്ക് സർക്കാർ -സർക്കാരിതര വികസന പദ്ധതികളിൽ ആയിരക്കണക്കിന് ജോലി സാധ്യതയുള്ള കോഴ്സാണ് CCD. പത്താം ക്ലാസ്സ് കഴിഞ്ഞവർക്ക് മലയാളത്തിലും ക്ലാസ്സുകൾ കേൾക്കാം , പരീക്ഷ എഴുതാം. സാമൂഹ്യ സേവന രംഗത്തും, സാമൂഹിക പ്രവർത്തന മേഖലയിലുമുള്ളവർക്ക് അത്യന്താപേക്ഷിതമായ കോഴ്സാണ് CCD.    സോഷ്യൽ വർക്ക് , സോഷ്യോളജി, മറ്റ് സോഷ്യൽ സയൻസ് വിദ്യാർത്ഥികൾക്ക് ആഡ് ഓൺ കോഴ്സായി CCD പഠിക്കാം. ഇന്റെർവ്യൂകളിൽ CCD പ്രത്യേക യോഗ്യതയായി പരിഗണിക്കപ്പെടും. കോഴ്സിൽ ചേരുന്നതിനായി *2021 നവംബർ 15 ന്* മുമ്പ

സ്വകാര്യ ബസുകളുടെ റൂട്ടിലും സര്‍വീസ് നടത്താനൊരുങ്ങി കെഎസ്ആര്‍ടിസി

സ്വകാര്യ ബസുകളുടെ റൂട്ടിലും സര്‍വീസ് നടത്താനൊരുങ്ങി കെഎസ്ആര്‍ടിസി നിലവിലെ ഷെഡ്യൂളുകളില്‍ നിശ്ചയിച്ച ട്രിപ്പുകള്‍ക്ക് പുറമേ, അധിക ട്രിപ്പുകള്‍ താത്ക്കാലികമായി ക്രമീകരിക്കും. ദീര്‍ഘദൂര സര്‍വീസുകള്‍ കൂടുതല്‍ ഓപ്പറേറ്റ് ചെയ്യേണ്ടിവന്നതാല്‍, മുന്‍കൂട്ടി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുതത്തും. യാത്രക്കാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ ബോണ്ട് സര്‍വീസ് നടത്തണമെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ യൂണിറ്റുകള്‍ക്ക് നിര്‍ദേശം നല്‍കി. സമരം പ്രഖ്യാപിച്ച സ്വകാര്യ ബസുടമകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ചര്‍ച്ച നടത്തുക. കോട്ടയം ഗസ്റ്റ് ഹൗസില്‍ രാതി 10നാണ് ചര്‍ച്ച . സ്വകാര്യ ബസ് ഉടമകള്‍ നാളെ മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മന്ത്രി ബസുടമകളുടെ സംഘടനയെ ചര്‍ച്ചയ്ക്ക് വിളിച്ചത്. വിദ്യാര്‍ത്ഥികളുടെ ഉള്‍പ്പടെയുള്ള യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഡീസല്‍ സബ്‌സിഡി നല്‍കണമെന്നും ബസുടമകളുടെ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് കാലം കഴിയുന്നത് വരെ വാഹന നികുതി ഒഴിവാക്കണമെന്നും ബസ്സുടമകളുടെ സംയുക്ത സമിതി ആവശ്യപെട്ടു. മിനിമം

കൂട്ടിക്കൽ പ്രളയദുരന്തം, കേന്ദ്രസഹായത്തിന് ഗവർണർ ഇടപെടും : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

കോട്ടയം : ഒക്ടോബർ പതിനാറാം തീയതി പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ കൂട്ടിക്കൽ ഉൾപ്പെടെ പ്രദേശങ്ങളിൽ സംഭവിച്ച പ്രകൃതി ദുരന്തത്തിൽ കേന്ദ്ര സഹായം അഭ്യർത്ഥിച്ച് സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിവേദനം നൽകി. പ്രകൃതി ദുരന്തത്തിൽ വീടുകൾ പൂർണ്ണമായും ഭാഗികമായും നഷ്ടപ്പെട്ടത് സംബന്ധിച്ചും, കൃഷിനാശം സംബന്ധിച്ചും, ഉപജീവനമാർഗങ്ങൾ നഷ്ടമായത് സംബന്ധിച്ചും, കച്ചവട സ്ഥാപനങ്ങൾക്ക് നഷ്ടം സംഭവിച്ചത് സംബന്ധിച്ചും ഗവർണറെ ധരിപ്പിച്ചു. കൂടാതെ റോഡുകളും, പാലങ്ങളും ഒലിച്ചുപോയതും, ഗതാഗത, വാർത്താവിനിമയ ജലവിതരണം, വൈദ്യുതി ബന്ധങ്ങൾ ആകെ തകരാറിലായതും ഒക്കെ അടിയന്തരമായി പുനസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ജനജീവിതം സാധാരണ നിലയിൽ ആക്കുന്നത് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് സംബന്ധിച്ചും ഗവർണറെ വിശദമായി കാര്യങ്ങൾ ധരിപ്പിച്ചു. ഇക്കാര്യങ്ങൾക്കൊക്കെ കേന്ദ്രസഹായം ഉറപ്പു വരുത്താൻ ആവശ്യമായ ഇടപെടൽ നടത്തുമെന്ന് ഗവർണർ ഉറപ്പു നൽകി. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രതിനിധികളെ മേഖലയിലേക്ക് അയക്കണമെന്ന് നിർദ്ദേശിക്കു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി യൂണിറ്റ് നാശനഷ്ടങ്ങളുണ്ടായ വ്യാപാര സ്ഥാപനങ്ങൾക്കുള്ളധനസഹായം വിതരണം ചെയ്തു

കാഞ്ഞിരപ്പള്ളി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി യൂണിറ്റ് കഴിഞ്ഞ ഒക്ടോബർ 16 ന് പ്രളയം മൂലം നാശനഷ്ടങ്ങളുണ്ടായ വ്യാപാര സ്ഥാപനങ്ങൾക്കുള്ളധനസഹായം വിതരണം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി യൂണിറ്റ് പ്രസിഡണ്ട് ബെന്നിച്ചൻ കുട്ടൻചിറയിലിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട കേരള ഗവൺമെന്റ് ചീഫ് വീപ്പ് ഡോ.എൻ ജയരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു . പ്രളയഫണ്ട് ഉദ്ഘാടന കർമ്മം അഡ്വ:സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു, കോട്ടയം ജില്ലാ പ്രസിഡന്റ് എം കെ തോമസുകുട്ടി മുഖ്യപ്രഭാഷണം നടത്തി, കാഞ്ഞിരപ്പള്ളി യൂണിറ്റ് ജനറൽ സെക്രട്ടറി ബിജു പത്യാല,താലൂക്ക് പ്രസിഡണ്ട് ജോസ് തോമസ്,കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ, എവറസ്റ്റ് എം ഡി എം ഖുറൈശി, യൂണിറ്റ് ട്രഷറർ വി എം അബ്ദുൽ സലാം, കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് മാത്യു ചാക്കോ വെട്ടിയാങ്കൽ, വൈസ് പ്രസിഡണ്ട് മനോജ് അമ്പാട്ട്, യൂണിറ്റ് സെക്രട്ടറിമാരായ നജീബ് ഇസ്മായിൽ, ജോജി ഗ്ലോബൽ,സുരേഷ് കുമാർ, P. K.അൻസാരി എന്നിവർ സന്നിഹിതരായിരുന്നു

അറബിക്കടലില്‍ ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നു, ഇരട്ട ന്യൂനമര്‍ദത്തില്‍ ജാഗ്രത വേണം

തെക്ക് കിഴക്കന്‍ അറബികടലിലും സമീപത്തുള്ള മധ്യ കിഴക്കന്‍ അറബികടലിലുമായി സ്ഥിതി ചെയ്തിരുന്ന ന്യുനമര്‍ദം ശക്തി പ്രാപിച്ച് Well Marked Low pressure Area ആയി മധ്യ കിഴക്കന്‍ അറബികടലില്‍ സ്ഥിതി ചെയ്യുന്നു. കേരളത്തില്‍ അടുത്ത നാല് ദിവസം വരെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്ക് വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യുനമര്‍ദം അടുത്ത 24 മണിക്കൂറില്‍ ശക്തി പ്രാപിച്ചു തീവ്ര ന്യുനമര്‍ദമായി മാറി ഇന്ത്യന്‍ തീരത്ത് നിന്ന് അകന്നു പോകാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ആന്ധ്രാപ്രദേശ് തീരത്ത് ചക്രവാതചുഴി നിലനില്‍ക്കുന്നു. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിലും സമീപത്തുള്ള സുമാത്ര തീരാത്തുമായി ചക്രവാത ചുഴി രൂപപ്പെട്ടു. നവംബര്‍ ഒന്‍പതോടെ ഇത് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യുനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. തുടര്‍ന്നു കൂടുതല്‍ ശക്തി പ്രാപിച്ച് പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു തമിഴ് നാടിന്റെ വടക്കന്‍ തീരത്ത് കരയില്‍ പ്രവേശിച്ചേക്കുമെന്

തിങ്കളാഴ്ച്ച മുതൽ അനിശ്ചിതകാല ബസ് സമരം,കുറഞ്ഞ ടിക്കറ്റ് ചാര്‍ജ്ജ് 12 രൂപയാക്കുക

തിങ്കളാഴ്ചമുതൽനടത്താനിരുന്നഅനിശ്ചിതകാലസമരത്തിൽനിന്ന്പിന്നോട്ടില്ലെന്ന് ബസ്സുടമകൾ. ഇന്ധന വിലയില്‍ കുറവുണ്ടായെങ്കിലും ബസ്സ് വ്യവസായത്തിലെ നഷ്ടം നികത്താൻ ചാർജ് വർധന അനിവാര്യമാണെന്ന് ഉടമകൾ പറഞ്ഞു. പണിമുടക്ക് വിജയിപ്പിക്കാന്‍ ബസ്സുടമകളുടെ സംഘടനകളുടെ കണ്‍വെന്‍ഷന്‍ ഇന്ന് കോഴിക്കോട് നടക്കും. കുറഞ്ഞ ടിക്കറ്റ് ചാര്‍ജ്ജ് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുക, ഫെയര്‍ സ്റ്റേജിന് ആനുപാതികമായി ചാര്‍ജ്ജ് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം 2018ലാണ് അവസാനമായി ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചത്. അന്ന് 66 രൂപയായിരുന്നു ഡീസൽ വില. 103 രൂപയായി ഇന്ധന വില ഉയര്‍ന്നപ്പോഴാണ് ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചതെന്ന് ഉടമകള്‍ പറയുന്നു. കഴിഞ്ഞ ദിവസം എക്സൈസ് ഡ്യൂട്ടിയിൽ കുറവു വരുത്തിയപ്പോൾ ഡീസല്‍ വില 91.49 രൂപയായി

ബാറ്റിങ്​ ഇതിഹാസം രാഹുൽ ദ്രാവിഡിനെ ഇന്ത്യൻ ക്രിക്കറ്റ്​ ടീമിന്‍റെ മുഖ്യ പരിശീലകനായി നിയമിച്ചു

രാഹുൽ ദ്രാവിഡിനെ ഇന്ത്യൻ ക്രിക്കറ്റ്​ ടീമിന്‍റെ മുഖ്യ പരിശീലകനായി നിയമിച്ചു. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പിന്​ ശേഷമുള്ള ഇന്ത്യയുടെ ന്യൂസിലാൻഡ്​ പര്യടനം മുതലായിരിക്കും ​ദ്രാവിഡ്​ കോച്ചിന്‍റെ കുപ്പായമണിഞ്ഞുതുടങ്ങുക. ഇന്ത്യയുടെ വന്മതിലെത്തുന്നത് രവി ശാസ്​ത്രിയുടെ പകരക്കാരനായാണ്. ദുബായിൽ ഐപിഎൽ ഫൈനൽ മത്സരം നടക്കുന്നതിനിടെയ ബിസിസിഐ പ്രസിഡൻറ് സൌരവ് ഗാംഗുലി, സെക്രട്ടറി ജെയ് ഷാ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് ദ്രാവിഡ് പരിശീലകനാവാൻ സമ്മതിച്ചതെന്നാണ്​ റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനവും ശ്രീലങ്കൻ പര്യടനവും ഒരുമിച്ച് നടന്ന സമയത്ത് ദ്രാവിഡ് കോച്ചിൻെറ ജോലി ഏറ്റെടുത്തിരുന്നു. ശിഖർ ധവാൻെറ നേതൃത്വത്തിലുള്ള ടീം ലങ്കയിൽ പര്യടനം നടത്തിയപ്പോൾ ദ്രാവിഡായിരുന്നു പരിശീലകൻ.

ആദ്യ നിയമനശിപാർശകൾ വിതരണം ചെയ്തു ; പി.എസ്.സി

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ കെ.എ.എസ്. ഓഫീസർ (ജൂനിയർ ടൈം സ്കെയിൽ) ട്രെയിനി തസ്തികയിലേക്കുള്ള ആദ്യ നിയമനശിപാർശകൾ വിതരണം ചെയ്തു. പി.എസ്.സി. ആസ്ഥാന ഓഫീസിൽ കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ ചെയർമാൻ അഡ്വ. എം.കെ. സക്കീർ മൂന്ന് സ്ട്രീമുകളിലെയും ആദ്യ റാങ്കുകാർക്ക് നിയമനശിപാർശകൾ നൽകികൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.  മറ്റുള്ളവർക്കുള്ള നിയമനശിപാർശ വിതരണം കമ്മിഷനംഗങ്ങളും നിർവ്വഹിച്ചു. നേരിട്ട് ഹാജരായ 103 പേർക്കാണ് ചടങ്ങിൽ നിയമനശിപാർശകൾ വിതരണം ചെയ്തത്. ചടങ്ങിൽ പി.എസ്.സി.യുടെ 65-ാം വാർഷികത്തോടനുബന്ധിച്ച് പി.എസ്.സി. ബുള്ളറ്റിൻ പ്രസിദ്ധീകരിച്ച വിശേഷാൽ പതിപ്പ് പി.എസ്.സി. ചെയർമാൻ എഡിറ്റോറിയൽ ബോർഡ് ചെയർമാൻ കെ.പി.സജിലാലിന് നൽകി പ്രകാശനം ചെയ്തു.